/indian-express-malayalam/media/media_files/2025/11/18/nevin-sari-viral-video-2025-11-18-18-18-50.jpeg)
Source: Screengrab
ബിഗ് ബോസ് ഏഴാം സീസണിൽ ടോപ് 5ൽ വലിയൊരു കൂട്ടം ആരാധകരെ സൃഷ്ടിച്ച മത്സരാർഥിയാണ് നെവിൻ. സീസണിലെ എന്റർടെയ്നർ എന്ന ടാഗ് സ്വന്തമാക്കിയാണ് നെവിൻ ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തിറങ്ങിയത്. ബിഗ് ബോസ് ഹൗസിൽ നെവിൻ സൃഷ്ടിച്ച രസകരമായ നിമിഷങ്ങളുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിലും വൈറലായിരുന്നു. ബിഗ് ബോസ് സീസൺ 6 മത്സരാർഥിയായ അഭിഷേകിനൊപ്പമുള്ള നെവിന്റെ വിഡിയോയാണ് ആരാധകരെ ഇപ്പോൾ ചിരിപ്പിക്കുന്നത്.
സാരിയാണ് ഈ വിഡിയോയിൽ നെവിന്റെ വേഷം. കൂളിങ്ഗ്ലാസും വെച്ചിട്ടുണ്ട്. ഷോപ്പിങ് മാളിൽ സാരിയുടുത്ത് നെവിൻ ഡാൻസ് കളിക്കുകയും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്യുന്നു. റെസ്റ്റോറൻ്റിൽ അഭിഷേകിനൊപ്പം ഭക്ഷണം കഴിക്കുന്ന നെവിൻ തനിക്ക് കോക്കനട്ട് പുഡിങ് വേണം എന്നാണ് പറയുന്നത്.
Also Read: പുതിയ കാർ, കോടികൾ, കിരീടം; 100 ദിവസം കൊണ്ട് അനുമോൾ നേടിയത്: Bigg Bossmalayalam 7 Winner Anumol
എനിക്ക് വയ്യ, സിനിമയ്ക്ക് പോകണം എന്നാണ് നെവിന്റെ ഡയലോഗ്. ബിഗ് ബോസ് ഹൗസിൽ ചിരി നിറച്ചത് പോലെയാണ് ഈ വിഡിയോയിലും നെവിന്റെ പെരുമാറ്റം. രസകരമായ കമന്റുകളുമായി നെവിന്റെ ആരാധകർ കമന്റ് ബോക്സിൽ എത്തുന്നുണ്ട്. ഈ വിഡിയോ നെവിൻ ബിഗ് ബോസിൽ പോകുന്നതിന് മുൻപുള്ളതാണോ എന്ന് വ്യക്തമല്ല. എന്തായാലും വിഡിയോ വൈറലാണ്.
Also Read: പുള്ളി ഇനി വീട്ടിൽ വന്ന് പെണ്ണ് ചോദിച്ചാലും എനിക്ക് പറ്റില്ല: അനുമോൾ, Bigg Boss
ബിഗ് ബോസിലെ മണി ടാസ്ക് വീക്കിലെ പ്രകടനമായിരുന്നു നെവിനെ ടോപ് 5ലേക്ക് എത്തിക്കാൻ തുണച്ചത്. ആ ആഴ്തയിലെ മികച്ച മത്സരാർഥിയായി മറ്റുള്ളവരെല്ലാം ചേർന്ന് തിരഞ്ഞെടുത്തത് നെവിനെയായിരുന്നു. ടോപ് 5ൽ എത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ആര്യൻ, നൂറ ഉൾപ്പെടെയുള്ളവരെ പിന്നിലാക്കിയാണ് ടോപ് 5 എന്ന സ്വപ്നത്തിലേക്ക് നെവിൻ എത്തിയത്.
Also Read: സമ്മാനത്തുകയേക്കാൾ പ്രതിഫലം വാങ്ങിയ അനുമോൾ; ബിഗ് ബോസ് 7 ഫൈനലിസ്റ്റുകളുടെ പ്രതിഫല കണക്കുകൾ: Bigg Boss Malayalam 7
ക്രിയേറ്റിവിറ്റി പുറത്തെടുത്ത് ചിരട്ട പുട്ടെല്ലാം ഉണ്ടാക്കി നെവിൻ മത്സരാർഥികളേയും പ്രേക്ഷകരേയും കൗതുകത്തിലാക്കി. മണി ടാസ്കുകളിൽ പങ്കെടുക്കാൻ നെവിന് സാധിച്ചില്ലെങ്കിലും തന്റെ സാന്നിധ്യം ഇവിടെയെല്ലാം നല്ല രീതിയിൽ കൊണ്ടുവരാൻ നെവിന് കഴിഞ്ഞു. ക്യാപ്റ്റനായ ആഴ്ച നെവിൻ വഴക്കുണ്ടാക്കുന്നതാണ് കണ്ടത്. എന്നാൽ അത് കഴിഞ്ഞുള്ള ആഴ്ച മറ്റുള്ളവരുടെ വഴക്കുകൾ കണ്ട് ആസ്വദിക്കുന്ന നെവിന്റെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിരുന്നു.
Also Read: ബിഗ് ബോസ് റിവ്യൂ ചെയ്ത് നാലുമാസം കൊണ്ട് നേടിയത്; യൂട്യൂബ് വരുമാനം വെളിപ്പെടുത്തി സായി കൃഷ്ണ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us