scorecardresearch

'ലാലേട്ടനോടും ദിലീപേട്ടനോടും എന്തുകൊണ്ട് ഇങ്ങനെ ചോദിക്കുന്നില്ല'; സെക്ഷ്വാലിറ്റിയെ കുറിച്ച് നെവിൻ

Nevin Bigg Boss Malayalam: സെക്ഷ്വാലിറ്റി വെളിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. അത് പറയണമോ വേണ്ടയോ എന്നത് എന്റെ ചോയിസ് ആണ് എന്ന് ബിഗ് ബോസ് ഹൗസിൽ വെച്ച് തന്നെ നെവിൻ വ്യക്തമാക്കിയിരുന്നു

Nevin Bigg Boss Malayalam: സെക്ഷ്വാലിറ്റി വെളിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. അത് പറയണമോ വേണ്ടയോ എന്നത് എന്റെ ചോയിസ് ആണ് എന്ന് ബിഗ് ബോസ് ഹൗസിൽ വെച്ച് തന്നെ നെവിൻ വ്യക്തമാക്കിയിരുന്നു

author-image
Television Desk
New Update
Nevin Bigg Boss Malayalam

Source: Screengrab

ബിഗ് ബോസ് മലയാളം സീസൺ ഏഴിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട കണ്ടസ്റ്റൻ്റ് ആയിരുന്നു നെവിൻ. സീസണിലെ എന്റർടെയ്നർ എന്ന ടാഗും സ്വന്തമാക്കിയാണ് നെവിൻ ഫൈനൽ ഫൈവിൽ ഇടം നേടിയത്. ഹൗസിൽ നിന്ന് ഇറങ്ങിയ നെവിനെ പൊതിയുകയാണ് ആരാധകർ. ഇതിനിടയിൽ തനിക്ക് നേരെ വന്ന ഒരു ചോദ്യത്തിന് വായടപ്പിക്കുന്ന മറുപടി നൽകിയും നെവിൻ കയ്യടി നേടുന്നു. 

Advertisment

എന്റെ സെക്ഷ്വാലിറ്റി വെളിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. അത് പറയണമോ വേണ്ടയോ എന്നത് എന്റെ ചോയിസ് ആണ് എന്ന് ബിഗ് ബോസ് ഹൗസിൽ വെച്ച് തന്നെ നെവിൻ വ്യക്തമാക്കിയിരുന്നു. ഹൗസിൽ നിന്ന് ഇറങ്ങിയതിന് ശേഷം ഒരു പരിപാടിക്കെത്തിയപ്പോൾ നെവിന്റെ സെക്ഷ്വാലിറ്റിയെ കുറിച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങൾ വന്നു. 

Also Read: 10 ലക്ഷം സമ്മാനം; 'എന്നെപ്പോലൊരാളെ ചേർത്ത് പിടിച്ചതിന് നന്ദി'; ഫോൺ സംഭാഷണം പങ്കുവെച്ച് അനീഷ്

എന്നെ ആളകൾ സ്നേഹിച്ചത് ഇതൊന്നും അറിഞ്ഞിട്ടല്ല. ജെൻഡർ അല്ല ഇവിടെ വിഷയം. ഇതൊന്നും അറിഞ്ഞിട്ടില്ല എനിക്ക് ആരാധകർ ഉണ്ടായതും പിന്തുണ കിട്ടിയും. എന്തുകൊണ്ടാണ് നിങ്ങൾ ഈ ചോദ്യം ദീലിപേട്ടന്റേയും ലാലേട്ടന്റേയും അടുത്ത് ചോദിക്കാത്തത്,"ഇങ്ങനെയായിരുന്നു നെവിന്റെ മറുപടി. ഇവരാരും ചെയ്തപ്പോൾ ചോദ്യങ്ങൾ ഉണ്ടായില്ല എന്ന റിപ്പോർട്ടറുടെ മറുപടിക്ക് അതാണ് വ്യത്യാസം എന്ന് നെവിൻ ചൂണ്ടിക്കാണിച്ചു. 

Advertisment

Also Read: അനുവിനും അനീഷിനും ദുബായിൽ 6.60 കോടിയുടെ വില്ലകൾ; സത്യാവസ്ഥ എന്ത്?

ബിഗ് ബോസിലൂടെ നെവിന് തന്റെ കരിയർ വളർത്തിയെടുക്കാനുള്ള വഴിയാണ് തെളിഞ്ഞിരിക്കുന്നത്. ബിഗ് ബോസിന്റെ ചരിത്രത്തിൽ തന്നെപ്പോലൊരു മത്സരാർഥി ഉണ്ടായിട്ടില്ല എന്നാണ് കരണങ്ങൾ എണ്ണിയെണ്ണി നെവിൻ പറയുന്നത്. ആര്യനും അക്ബറിനും ഒപ്പം ബിഗ് ബോസ് വീട്ടിലെ ക്യാപ്റ്റനായ ആഴ്ച നെവിന് നേരെ വലിയ വിമർശനവും പരാതികളുമാണ് ഉയർന്നത്. എന്നാൽ തൊട്ടടുത്ത ആഴ്ച ഹൗസിലെ ഏറ്റവും മികച്ച കണ്ടസ്റ്റന്റായി തിരഞ്ഞെടുക്കപ്പെട്ട് ശക്തമായി തിരിച്ചുവരാനും ഫൈനൽ ഫൈവിൽ എത്താനും നെവിന് കഴിഞ്ഞു.

Also Read: പുതിയ കാർ, കോടികൾ, കിരീടം; 100 ദിവസം കൊണ്ട് അനുമോൾ നേടിയത്: Bigg Bossmalayalam 7 Winner Anumol

ബിഗ് ബോസിലേക്ക് താൻ പോയത് രണ്ടാഴ്ച നിൽക്കാനാവും എന്ന് കരുതിയാണ് എന്നാണ് ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിൽ നെവിൻ പറഞ്ഞത്. സീസണിന് ഇടയിൽ ക്വിറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നതായി നെവിൻ പറഞ്ഞതോടെ ബിഗ് ബോസ് പ്രധാന വാതിൽ തുറക്കുകയും നെവിൻ പുറത്തേക്ക് പോവുകയും ചെയ്തു. പോകണം എന്ന് പറഞ്ഞപ്പോൾ ബിഗ് ബോസ് വേഗം പ്രധാന വാതിൽ തുറക്കും എന്ന് താൻ കരുതിയില്ല എന്നാണ് നെവിന്റെ വാക്കുകൾ. 

Also Read: Bigg Boss: അനുമോൾക്ക് ടാക്സ് കഴിഞ്ഞ് എത്ര രൂപ കയ്യിൽ കിട്ടും?

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: