/indian-express-malayalam/media/media_files/2026/01/02/nevin-binny-2026-01-02-09-42-36.jpg)
ബിഗ് ബോസ് മലയാളം ഏഴാം സീസണിന് തിരശ്ശീല വീണെങ്കിലും, ബിഗ് ബോസ് വീട്ടിൽ തുടങ്ങിയ സൗഹൃദം ജീവിതത്തിലും തുടരുകയാണ് താരങ്ങളിൽ പലരും. നെവിനും ബിന്നിയും തമ്മിലുള്ള സൗഹൃദമാണ് ഇതിൽ എടുത്തുപറയേണ്ടത്. ബിന്നിയ്ക്കും ഭർത്താവ് നൂബിനുമൊപ്പം പലപ്പോഴും യാത്രകളിൽ നെവിനെയും കാണാം.
Also Read: 'ഒന്നുകിൽ ഞാൻ അല്ലെങ്കിൽ നീ മാത്രമേ ജീവനോടെ ഉണ്ടാവു'; പിതാവിന്റെ ഭീഷണിയിലും പതറാതിരുന്ന നൂറ
ഇപ്പോഴിതാ, ബിന്നിയുടെയും നെവിന്റെയും ഒരു ഫൺ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. യക്ഷിപ്പാട്ട് പാടി അഭിനയിക്കുകയാണ് നെവിൻ. ഡാൻസ് സ്റ്റെപ്പുകളുമായി ബിന്നിയും കൂടെയുണ്ട്. നൂബിൻ ആണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്.
ബിഗ് ബോസിനു ശേഷവും സൗഹൃദം തുടരുന്ന ജനുവിൻ കോമ്പോകളിൽ ഒന്ന് എന്നാണ് ആരാധകർ ബിന്നി- നെവിൻ സൗഹൃദത്തെ വിശേഷിപ്പിക്കുന്നത്.
Also Read: പിള്ളേർ പറഞ്ഞാൽ എങ്ങനെ പറ്റില്ലെന്ന് പറയും! കുട്ടുമ കുട്ടു കളിക്കുന്ന സൗബിനും നെവിനും
നെവിൻ, ബിന്നി, നൂബിൻ എന്നിവരുടെ യാത്രകളും ഇവരുടെ വീഡിയോകളുമെല്ലാം ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്.
Also Read: Viral Video: 'ഇക്കാ, പോയി പണി എടുത്ത് ജീവിക്ക്'; അധിക്ഷേപ കമന്റിന് ആദിലയുടെ മാസ് മറുപടി
ബിന്നിയൊക്കെ ഇത്ര ഫൺ ആയിരുന്നോ? ഈ ഫൺ മൊമന്റ് ബിഗ് ബോസ് വീട്ടിൽ നഷ്ടപ്പെട്ടല്ലോ എന്നാണ് ആരാധകരിൽ ഒരു വിഭാഗം ചോദിക്കുന്നത്.
അടുത്തിടെ ബിന്നിയും നൂബിനും നെവിനും കൂടെ വയനാട്ടിലേക്കും ഒരു യാത്ര നടത്തിയിരുന്നു.
Also Read: "ഞാൻ ക്ഷണിച്ചിട്ടാണ് ഇവർ വന്നത്; എന്ത് കൊടുങ്കാറ്റുണ്ടായാലും നമുക്ക് തേങ്ങയാണ്"
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us