മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിൽ ജഡ്ജായി എത്തി മലയാളികളുടെ പ്രിയങ്കരനായ കൊറിയോഗ്രാഫറാണ് നീരവ് ബവ്‍ലേച. നീരവും നടി ദീപ്തി സതിയും ഒന്നിച്ചുള്ള ഒരു ഡാൻസ് വീഡിയോ ആണ് ഇപ്പോൾ സമൂഹഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. നവരാത്രി സ്പെഷൽ ആയാണ് ഇരുവരും ഡാൻസ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
സീ ടിവിയിൽ സംപ്രേഷണം ചെയ്ത ‘ഡാൻസ് ഇന്ത്യ ഡാൻസ് സീസൺ 3’ എന്ന റിയാലിറ്റി ഷോയിലൂടെയാണ് നീരവ് ശ്രദ്ധേയനാവുന്നത്. പിന്നീട് നിരവധി ഡാൻസ് റിയാലിറ്റി ഷോകളിൽ ജഡ്ജ് ആയും അതിഥിയായും ക്യാപ്റ്റനായുമൊക്കെ നീരവ് പ്രത്യക്ഷപ്പെട്ടു. ഡി ഫോർ ഡാൻസ് ആണ് മലയാളികൾക്കിടയിൽ നീരവിനെ ഒന്നടങ്കം പ്രശസ്തനാക്കിയത്.
ഡാൻസറും മോഡലും മിസ് കേരളയുമൊക്കെയായ ദീപ്തി സതിയുടെ സിനിമാ അരങ്ങേറ്റം ലാൽ ജോസ് സംവിധാനം ചെയ്ത ‘നീന’ എന്ന പടത്തിലൂടെ ആയിരുന്നു. പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രത്തിലും ദീപ്തി വേഷമിട്ടിരുന്നു. കന്നഡ, മറാത്തി, തമിഴ് ഭാഷകളിലും ദീപ്തി സിനിമകൾ ചെയ്തിട്ടുണ്ട്. ഭരതനാട്യത്തിനൊപ്പം ഇന്ത്യൻ ക്ലാസിക്കൽ നൃത്തത്തിലും പരിശീലനം ലഭിച്ച നർത്തകിയാണ് ദീപ്തി സതി.
Read more: രഞ്ജിനി ഹരിദാസ് വിവാഹിതയാകുന്നു? താരത്തിന്റെ മറുപടി