നീലക്കുയിൽ പരമ്പരയിലെ റാണി എന്ന കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകരെ കയ്യിലെടുത്ത നടിയാണ് ലത സംഗരാജു. മലയാളി അല്ലെങ്കിലും മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ലത. അടുത്തിടെയാണ് തനിക്ക് കുഞ്ഞ് ജനിച്ച വിവരം സോഷ്യൽ മീഡിയയിലൂടെ ലത ആരാധകരെ അറിയിച്ചത്.
മകൻ ലിഖിത് ശർമ്മയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് ലത. ”എനിക്ക് കിട്ടിയ വലിയ വരദാനം. എന്റെ ഓരോ ദിനങ്ങളിലെ വെളിച്ചമാണ് അവൻ. എന്റെ ആത്മാവിന്റെ സന്തോഷം,” എന്നാണ് മകനെക്കുറിച്ചുള്ള ലതയുടെ വാക്കുകൾ.
താൻ അമ്മയായ വിവരം ഇൻസ്റ്റഗ്രാമിലൂടെയാണ് ലത ആരാധകരെ അറിയിച്ചത്. ആണ്‍കുഞ്ഞ് ജനിച്ചുവെന്നും ദൈവത്തിന് നന്ദിയെന്നുമാണ് ലത കുറിച്ചത്. 2020 ജൂണിലായിരുന്നു ലതയും സൂര്യ നാരായണ രാജുവും തമ്മിലുളള വിവാഹം. എൻജിനീയറാണ് സൂര്യ. വിവാഹശേഷവും അഭിനയത്തിൽ സജീവമായിരുന്നു ലത. ഗർഭിണിയായതോടെ ചെറിയൊരു ഇടവേള എടുക്കുകയായിരുന്നു.
Read More: നിലയ്ക്കൊപ്പം ഗോവയിൽ അവധിക്കാലം ആഘോഷിച്ച് പേളിയും ശ്രീനിഷും