Latest News
സാമൂഹിക കണക്ഷന്‍ ‘നെറ്റ്‌വര്‍ക്ക്’ ആക്കി ഒരു സ്‌കൂള്‍; ഓണ്‍ലൈന്‍ പഠനത്തിന് ഒരുക്കുന്നത് 250 വൈഫൈ കേന്ദ്രങ്ങള്‍
ഡെല്‍റ്റ പ്ലസ് വകഭേദം: ഇന്ത്യയില്‍ 40 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയെ ചോദ്യം ചെയ്യുന്നു
കോവിഡ് മരണം തടയുന്നതില്‍ ഒരു ഡോസ് വാക്സിന് 82 ശതമാനം ഫലപ്രദം

അമ്മയായ സന്തോഷം പങ്കിട്ട് ‘നീലക്കുയിൽ’ നായിക ലത സംഗരാജു

നീലക്കുയിൽ പരമ്പരയ്ക്കുശേഷം ലത മറ്റു സീരിയലൊന്നും ചെയ്തിരുന്നില്ല

latha, serial artist, ie malayalam

മലയാളി അല്ലെങ്കിലും മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ലത സംഗരാജു. നീലക്കുയിൽ പരമ്പരയിലെ റാണി എന്ന കഥാപാത്രത്തിലൂടെയാണ് ലത മലയാളി പ്രേക്ഷകരെ കയ്യിലെടുത്തത്. താരത്തിന്റെ ജീവിതത്തിലെ പുതിയ സന്തോഷവും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Read More: ചക്കപ്പഴത്തിലേക്ക് തിരികെ വരുമോ? ആരാധക സംശയങ്ങൾക്ക് അശ്വതി ശ്രീകാന്തിന്റെ മറുപടി

താൻ അമ്മയായ വിവരം ഇൻസ്റ്റഗ്രാമിലൂടെയാണ് ലത ആരാധകരെ അറിയിച്ചത്. ആണ്‍കുഞ്ഞ് ജനിച്ചുവെന്നും ദൈവത്തിന് നന്ദിയെന്നുമാണ് ലത കുറിച്ചത്. സീരീയൽ താരങ്ങളും ആരാധകരും താരത്തിന് ആശംസകൾ അറിയിച്ചിട്ടുണ്ട്. സീതാകല്യാണം താരമായ ജിത്തുവായിരുന്നു ആദ്യം ആശംസ അറിയിച്ചത്.

കഴിഞ്ഞ ജൂണിലായിരുന്നു ലതയും സൂര്യ നാരായണ രാജുവും തമ്മിലുളള വിവാഹം. എൻജിനീയറാണ് സൂര്യ. വിവാഹശേഷവും അഭിനയത്തിൽ സജീവമായിരുന്നു ലത. ഗർഭിണിയായതോടെ ചെറിയൊരു ഇടവേള എടുക്കുകയായിരുന്നു. വിവാഹ മാസത്തിൽ തന്നെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തിയ സന്തോഷത്തിലാണ് ഇരുവരും.

നീലക്കുയിൽ പരമ്പരയ്ക്കുശേഷം ലത മറ്റു സീരിയലൊന്നും ചെയ്തിരുന്നില്ല. മലയാളത്തിലേക്ക് എന്നെന്ന ചോദ്യത്തിന് താൻ എന്തായാലും മലയാളികളുടെ സ്നേഹം വാങ്ങാൻ എത്തുന്നുണ്ടെന്നായിരുന്നു ലത പറഞ്ഞിരുന്നത്.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Neelakuyil serial fame latha sangaraju blessed with a baby boy511492

Next Story
‘കൂടെവിടെ’ സീരിയലിൽ നിന്നും പിന്മാറിയോ? പ്രതികരിച്ച് അൻഷിതAnshitha anji, Anshitha anji photos, Anshitha anji videos, Soorya, Rishi, rishiya photos, Koodevide, Koodevide serial, Koodevide serial actress, Bipin Jose, കൂടെവിടെ
The moderation of comments is automated and not cleared manually by malayalam.indianexpress.com