scorecardresearch

പ്രവീണിന്റെ വളർത്തുപൂച്ചയെ കാണാനെത്തി അനുമോൾ; നിങ്ങൾ തമ്മിൽ ലവ് ആണോ എന്ന് ആരാധകർ

"എന്റെ ബെസ്റ്റ് ഫ്രണ്ട് എന്റെ കോൺസ്റ്റന്റിനെ കണ്ടപ്പോൾ," എന്ന അടിക്കുറിപ്പോടെയാണ് പ്രവീൺ ചിത്രങ്ങൾ പങ്കിട്ടത്. ചിത്രത്തിൽ പ്രവീണിന്റെ വളർത്തുപൂച്ചയേയും കാണാം

"എന്റെ ബെസ്റ്റ് ഫ്രണ്ട് എന്റെ കോൺസ്റ്റന്റിനെ കണ്ടപ്പോൾ," എന്ന അടിക്കുറിപ്പോടെയാണ് പ്രവീൺ ചിത്രങ്ങൾ പങ്കിട്ടത്. ചിത്രത്തിൽ പ്രവീണിന്റെ വളർത്തുപൂച്ചയേയും കാണാം

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Anumol Praveen

ബിഗ് ബോസ് മലയാളം ഷോ സീസണ്‍ ഏഴിലെ മത്സരാർത്ഥികളായിരുന്നു പ്രവീണും അനുമോളും. അനുമോൾ ഷോയുടെ ടൈറ്റിൽ വിന്നറായി. അതേസമയം, വൈല്‍ഡ് കാര്‍ഡ് എൻട്രിയായി എത്തിയ  പ്രവീണ്‍  അധികം വൈകാതെ ഷോയിൽ നിന്നും എവിക്ട് ആവുകയായിരുന്നു. ഷോയ്ക്കകത്തു വെച്ച് അനുമോളും പ്രവീണും തമ്മിൽ ലവ് കോമ്പോ ഉണ്ടാക്കാൻ നോക്കിയിരുന്നു എന്ന തരത്തിൽ‌ സോഷ്യൽ മീഡിയയിൽ റീലുകൾ പ്രചരിക്കുകയും ചെയ്തിരുന്നു.

Advertisment

Also Read:  ബിഗ് ബോസ് താരം സംയുക്ത വിവാഹിതയായി; വരൻ ചെന്നൈ സൂപ്പർ കിങ്സ് മുൻ താരം

ബിഗ് ബോസ് ഷോയ്ക്ക് ശേഷവും സൗഹൃദം തുടരുകയാണ് ഇരുവരും. അനുമോൾ തന്റെ വീട്ടിലെത്തിയപ്പോൾ പകർത്തിയ ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് പ്രവീൺ ഇപ്പോൾ. "എന്റെ ബെസ്റ്റ് ഫ്രണ്ട് എന്റെ കോൺസ്റ്റന്റിനെ കണ്ടപ്പോൾ," എന്ന അടിക്കുറിപ്പോടെയാണ് പ്രവീൺ ചിത്രങ്ങൾ പങ്കിട്ടത്. ചിത്രത്തിൽ പ്രവീണിന്റെ വളർത്തുപൂച്ചയേയും കാണാം. 

Also Read: ബിഗ് ബോസ് ചരിത്രത്തിലെ രാജ്ഞി ആരാണ്? ശ്രദ്ധ പിടിച്ച് ഡിംപലിന്റെ വാക്കുകൾ

Advertisment

അനുമോൾ- പ്രവീൺ കൂട്ടുക്കെട്ട് ഇഷ്ടപ്പെടുന്ന നിരവധി ആരാധകരുണ്ട്. നിങ്ങൾ തമ്മിൽ ലവ് ആണോ?, രണ്ടുപേരും വിവാഹം കഴിക്കെന്നേ എന്നൊക്കെയാണ് ആരാധകരുടെ കമന്റുകൾ. 

Also Read: എന്തൊരു ചേലാണ്; ബെസ്റ്റിയ്ക്കും പെങ്ങളൂട്ടികൾക്കുമൊപ്പം ഷാനവാസ്

അതേസമയം, അനുമോളുമായി ലവ് കോമ്പോ പിടിക്കാൻ നോക്കിയെന്ന ഗോസിപ്പുകൾക്ക് അടുത്തിടെ പ്രവീൺ മറുപടി പറഞ്ഞിരുന്നു. ''ഞാൻ അനുമോളോട് ലവ് കോമ്പോ ആവശ്യപ്പെട്ടിട്ടില്ല. അനുമോൾ എന്നോടും ആവശ്യപ്പെട്ടിട്ടില്ല. പക്ഷെ ഞങ്ങൾ തമ്മിൽ ഒരു ഫ്രണ്ട്ഷിപ്പ് കോമ്പോ ഉണ്ടായിട്ടുണ്ട്. നിങ്ങളുടെ ഒരു ഫ്രണ്ട്ഷിപ്പ് കോമ്പോ ഭയങ്കര നല്ലതായിരിക്കുമെന്ന് വീടിനകത്ത് തന്നെ എല്ലാവരും പറയുമായിരുന്നു. കാരണം ഞങ്ങൾ ദേഷ്യപ്പെട്ടിട്ടുണ്ട്, നല്ല സ്നേഹത്തോടെയും ഇരുന്നിട്ടുണ്ട്, കൂടുതൽ സംസാരിച്ചിട്ടുണ്ട്. പക്ഷേ ലവ് കോമ്പോ എന്നുള്ള രീതിയിൽ ഞങ്ങൾ സംസാരിച്ചിട്ടില്ല. എല്ലാവരുമായും ഞാൻ നല്ല സൗഹൃദത്തിലാണ്. ആരുമായും വ്യക്തിപരമായി വൈരാഗ്യമോ ദേഷ്യമോ ഇല്ല. ഫൈറ്റ് ഉണ്ടായവരോട് പോലും ഇറങ്ങിയതിനു ശേഷം സോറി പറഞ്ഞു. കാരണം എന്നെ സംബന്ധിച്ചിടത്തോളം ലൈഫിൽ കിട്ടിയ വലിയൊരു ഓപ്പർച്ചൂണിറ്റിയാണ്. പലരുമായും കണക്റ് ചെയ്യാൻ പറ്റി. അവരുമായിട്ടൊക്കെ നല്ല രീതിയിൽ പോകുന്നുണ്ട്. ‍ഞങ്ങൾക്കൊരു ഗ്രൂപ്പ് ഒക്കെ ഉണ്ട്. അതിൽ എല്ലാവരുമായിട്ടും കണക്ടഡ് ആണ്." 

Also Read: 'എന്നെ മാത്രമേ വിവാഹം കഴിക്കൂ എന്ന് ഒരു പെൺകുട്ടി'; മറുപടി കൊടുത്തിട്ടില്ലെന്ന് നെവിൻ

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: