റിമി ടോമിയെ പോലെ തന്നെ അമ്മ റാണി ടോമിയും മലയാളികൾക്ക് സുപരിചിതയാണ്. നടി മുക്തയെയാണ് റിമിയുടെ സഹോദരൻ റിങ്കു ടോമി വിവാഹം ചെയ്തത്. അമ്മായി അമ്മയുടെ ഡാൻസ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് മുക്ത.
പ്രായം വെറും നമ്പറാണ്, ശരിയല്ലേ? മമ്മിയേ പൊളിച്ചു കേട്ടാ എന്ന ക്യാപ്ഷനോടെയായാണ് മുക്ത വീഡിയോ ഷെയർ ചെയ്തത്. ‘പ്രേമോദാരനായ് അണയൂ നാഥാ’ എന്ന ഗാനത്തിന് നൃത്തം ചെയ്യുന്ന റാണി ടോമിയെയാണ് വീഡിയോയിൽ കാണാനാവുക.
മുൻപ് റാണി ടോമിക്കൊപ്പമുള്ള റീൽസും മുക്ത ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. വീഡിയോ കണ്ടവരെല്ലാം മുക്തയുടെ അമ്മായിയമ്മയുടെ അഭിനയത്തെയാണ് പ്രശംസിച്ചത്. മമ്മി തകർത്തല്ലോ എന്നായിരുന്നു പലരുടെയും കമന്റ്.
പാട്ടും അഭിനയവും ഡാന്‍സുമൊക്കെ അമ്മയ്ക്ക് ഇഷ്ടമാണെന്ന് റിമി ടോമി മുൻപ് അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. വീട്ടിലെ ഓള്‍റൗണ്ടറാണ് മമ്മിയെന്നും റിമി മുന്‍പ് പറഞ്ഞിരുന്നു. ലോക്ക്ഡൗണ്‍ കാലത്ത് കൂടുതല്‍ സമയവും മമ്മി പാട്ടും ഡാന്‍സും പരിശീലിക്കുകയായിരുന്നുവെന്നും റിമി പറഞ്ഞിരുന്നു.
Read More: കണ്ണേ കൺമണീ… മകൾക്കൊപ്പം മുക്ത; ചിത്രങ്ങൾ