ഒരിടവേളയ്ക്കുശേഷം അഭിനയത്തിൽ വീണ്ടും സജീവമായിരിക്കുകയാണ് മുക്ത. സീരിയലുകളിലൂടെയാണ് മുക്ത അഭിനയത്തിലേക്ക് തിരിച്ചെത്തിയത്. മുക്തയെപ്പോലെ മകൾ കൺമണിയും മലയാളികൾക്ക് സുപരിചിതയാണ്. ഇടയ്ക്ക്ക്കൊക്കെ മകൾക്കൊപ്പമുള്ള ഡാൻസ് വീഡിയോകൾ മുക്ത സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.
ഇത്തവണയവും ഒരു തകര്‍പ്പന്‍ ഡാന്‍സുമായിട്ടാണ് മുക്തയും മകളും എത്തിയിരിക്കുന്നത്. ഒരേ നിറത്തിലുളള വസ്ത്രമണിഞ്ഞാണ് ഇരുവരും ചുവടുവയ്ക്കുന്നത്.’അമ്മയും മകളും പൊളിച്ചല്ലോ’ എന്നാണ് ആരാധകരുടെ കമന്റുകള്‍.
മുക്തയെ പോലെ മകളും അഭിനയത്തിലേക്ക് കടക്കുകയാണ്. സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളാകുന്ന പത്താം വളവ് എന്ന ചിത്രത്തിലൂടെയാണ് കിയാര (കൺമണി) അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. എം.പത്മകുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്തത്.
ലാൽ ജോസ് സംവിധാനം ചെയ്ത് 2006-ൽ പുറത്തിറങ്ങിയ ‘അച്ഛനുറങ്ങാത്ത വീട്’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് മുക്ത ജോർജ്. പിന്നീട് താമരഭരണി എന്ന തമിഴ് ചിത്രത്തിലഭിനയിച്ചു. ‘ഗോൾ’, ‘നസ്രാണി’, ‘ഹെയ്‌ലസാ’, ‘കാഞ്ചീപുരത്തെ കല്യാണം’ തുടങ്ങി നിരവധി ചിത്രങ്ങളിൽ മുക്ത അഭിനയിച്ചു. കുഞ്ചാക്കോ ബോബനും റിമ കല്ലിങ്കലും മുഖ്യ വേഷങ്ങളിലെത്തിയ സ്പൂഫ് ചിത്രം ചിറകൊടിഞ്ഞ കിനാക്കൾ ആണ് മുക്തയുടേയാതി അവസാനം തിയേറ്ററിൽ എത്തിയ സിനിമ.