സ്റ്റാർ മാജിക് വേദിയിൽ കിടിലൻ ഡാൻസുമായി മുക്തയും കൺമണിയും; വീഡിയോ

ആദ്യമായാണ് മുക്തയും മകളും ഷോയിൽ എത്തുന്നത്

muktha, actress, ie malayalam

ഒരിടവേളയ്ക്കുശേഷം അഭിനയത്തിൽ വീണ്ടും സജീവമായിരിക്കുകയാണ് മുക്ത. സീരിയലുകളിലൂടെയാണ് മുക്ത അഭിനയത്തിലേക്ക് തിരിച്ചെത്തിയത്. മുക്തയെപ്പോലെ മകൾ കൺമണിയും മലയാളികൾക്ക് സുപരിചിതയാണ്. ഇടയ്ക്ക്ക്കൊക്കെ മകൾക്കൊപ്പമുള്ള ഡാൻസ് വീഡിയോകൾ മുക്ത സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക് പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴും മകൾക്കൊപ്പം തകർപ്പൻ ഡാൻസ് ചെയ്തിരിക്കുകയാണ് മുക്ത. ഇതിന്റെ വീഡിയോ മുക്ത ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിട്ടുണ്ട്. ആദ്യമായാണ് മുക്തയും മകളും ഷോയിൽ എത്തുന്നത്.

മുക്തയെ പോലെ മകളും അഭിനയത്തിലേക്ക് കടക്കുകയാണ്. സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളാകുന്ന പത്താം വളവ് എന്ന ചിത്രത്തിലൂടെയാണ് കിയാര (കൺമണി) അഭിനയരംഗത്ത് അരങ്ങേറുന്നത്. എം.പത്മകുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ലാൽ ജോസ് സംവിധാനം ചെയ്ത് 2006-ൽ പുറത്തിറങ്ങിയ ‘അച്ഛനുറങ്ങാത്ത വീട്’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് മുക്ത ജോർജ്. പിന്നീട് താമരഭരണി എന്ന തമിഴ് ചിത്രത്തിലഭിനയിച്ചു. ‘ഗോൾ’, ‘നസ്രാണി’, ‘ഹെയ്‌ലസാ’, ‘കാഞ്ചീപുരത്തെ കല്യാണം’ തുടങ്ങി നിരവധി ചിത്രങ്ങളിൽ മുക്ത അഭിനയിച്ചു. കുഞ്ചാക്കോ ബോബനും റിമ കല്ലിങ്കലും മുഖ്യ വേഷങ്ങളിലെത്തിയ സ്പൂഫ് ചിത്രം ചിറകൊടിഞ്ഞ കിനാക്കൾ ആണ് മുക്തയുടേയാതി അവസാനം തിയേറ്ററിൽ എത്തിയ സിനിമ.

Read More: കാത്തിരുന്ന ആ ദിവസം; വിശേഷം പങ്കുവച്ച് സൗഭാഗ്യയും അർജുനും

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Muktha daughter kanmani dance in star magic

Next Story
കാത്തിരുന്ന ആ ദിവസം; വിശേഷം പങ്കുവച്ച് സൗഭാഗ്യയും അർജുനുംsowbhagya venkitesh, Sowbhagya venkitesh Valaikappu ceremony, arjun somasekhar, chakkappazham arjun, chakkappazham sivan, sowbhagya venkitesh latest photos
The moderation of comments is automated and not cleared manually by malayalam.indianexpress.com