സീരിയൽ നടിയായ ആലീസ് ക്രിസ്റ്റിയുടെ വിവാഹമായിരുന്നു നവംബർ 18 ന്. പത്തനംതിട്ട സ്വദേശിയായ സജിൻ സജി സാമുവലാണ് ആലീസിന്റെ വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. വിവാഹ ചിത്രങ്ങൾ ആരാധകർക്കായി പങ്കു വച്ചിരിക്കുകയാണ് ആലീസ്.
വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹമാണ് ഇരുവരുടേതുമെന്ന് ആലീസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ”നവംബറിലാണ് ആദ്യം കല്യാണം ഉറപ്പിച്ചത്. കോവിഡിന്റെ മൂന്നാം തരംഗം ആ സമയത്ത് ഉണ്ടാവുമെന്നും കുറച്ചു മുൻപേ നടത്തുന്നതാണെന്നും നല്ലതെന്ന് പറഞ്ഞ് സെപ്റ്റംബറിലേക്ക് മാറ്റി. അപ്പോഴേക്കും ഓഗസ്റ്റിലും സെപ്റ്റംബറിലും വിശേഷങ്ങളൊന്നും നടത്താന്‍ പാടില്ലെന്ന് ഐഎംഒയുടെ ന്യൂസ് വന്നു,” വിവാഹം വൈകാൻ കാരണമായി ആലീസ് പറഞ്ഞത് ഇതാണ്.
മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ‘മഞ്ഞുരുകും കാലം’ എന്ന സീരിയലിലൂടെയാണ് ആലീസ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സ്ത്രീപദം, കസ്തൂരിമാന്‍ തുടങ്ങി നിരവധി സീരിയലുകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു. ജനപ്രീതി നേടിയ നിരവധി സീരിയലുകളിൽ തിളങ്ങിയ ആലീസ് ഇപ്പോൾ സി കേരളത്തിലെ ‘മിസിസ് ഹിറ്റ്ലർ’ എന്ന പരമ്പരയിലാണ് ഇപ്പോൾ അഭിനയിക്കുന്നത്.
Read More: കഴുത്തിൽ പൂമാല, കൈകൾ കൂപ്പി നിറകണ്ണുകളുമായി ലക്ഷ്മി നക്ഷത്ര; താരം വിവാഹിതയായോ? സത്യം ഇതാണ്