Latest News

സീരിയൽ താരം ആലീസ് ക്രിസ്റ്റി വിവാഹിതയായി

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെയാണ് ആലീസ് ശ്രദ്ധിക്കപ്പെടുന്നത്

alice christy, serial actress, ie malayalam

സീരിയൽ നടി ആലീസ് ക്രിസ്റ്റി വിവാഹിതയായി. പത്തനംതിട്ട സ്വദേശിയായ സജിൻ സജി സാമുവലാണ് ആലീസിന്റെ വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.

നവംബർ 18 ന് താൻ വിവാഹിതയാകാൻ പോകുന്നുവെന്ന് സേവ് ദി ഡേറ്റിലൂടെ താരം നേരത്തെ അറിയിച്ചിരുന്നു. പ്രണയ വിവാഹമല്ലെന്നും വീട്ടുകാർ തീരുമാനിച്ചുറപ്പിച്ചതാണ് വിവാഹമെന്നും ആലീസ് പറഞ്ഞിരുന്നു. ”നവംബറിലാണ് ആദ്യം കല്യാണം ഉറപ്പിച്ചത്. കോവിഡിന്റെ മൂന്നാം തരംഗം ആ സമയത്ത് ഉണ്ടാവുമെന്നും കുറച്ചു മുൻപേ നടത്തുന്നതാണെന്നും നല്ലതെന്ന് പറഞ്ഞ് സെപ്റ്റംബറിലേക്ക് മാറ്റി. അപ്പോഴേക്കും ഓഗസ്റ്റിലും സെപ്റ്റംബറിലും വിശേഷങ്ങളൊന്നും നടത്താന്‍ പാടില്ലെന്ന് ഐഎംഒയുടെ ന്യൂസ് വന്നു,” വിവാഹം വൈകാൻ കാരണമായി ആലീസ് പറഞ്ഞത് ഇതാണ്.

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെയാണ് ആലീസ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സ്ത്രീപദം, കസ്തൂരിമാന്‍ തുടങ്ങി നിരവധി സീരിയലുകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു. ജനപ്രീതി നേടിയ നിരവധി സീരിയലുകളിൽ തിളങ്ങിയ ആലീസ് ഇപ്പോൾ സി കേരളത്തിലെ ‘മിസിസ് ഹിറ്റ്‌ലർ’ എന്ന പരമ്പരയിലാണ് ഇപ്പോൾ അഭിനയിക്കുന്നത്.

Read More: മണവാട്ടിയാകാൻ ഒരുങ്ങുന്ന ആലീസിന് സർപ്രൈസുമായി പ്രിയപ്പെട്ടവർ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Mrs hitler actress alice christy gomez got married

Next Story
Uppum Mulakum: ലച്ചുവിന് കല്യാണം; നെഞ്ച് തകര്‍ന്ന് ആരാധകര്‍, മുടക്കാന്‍ ഒരുങ്ങി മുടിയന്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com