വിവാഹം മാറ്റിവച്ചു, ഇനി എന്നെന്ന് അറിയില്ല; മിസിസ് ഹിറ്റ്‌ലർ താരം ആലീസ് ക്രിസ്റ്റി ഗോമസ്

മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെയാണ് ആലീസ് ശ്രദ്ധിക്കപ്പെടുന്നത്

alice christy gomez, serial actress, ie malayalam

നിരവധി സീരിയലുകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുളള നടിയാണ് ആലീസ് ക്രിസ്റ്റി ഗോമസ്. സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന മിസിസ് ഹിറ്റ്‌ലർ സീരിയലിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. അടുത്തിടെ ആലീസിന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നുവെങ്കിലും വിവാഹ തീയതി സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല. ഇപ്പോഴിതാ വിവാഹത്തെക്കുറിച്ചുളള വിവരങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം.

ഇൻസ്റ്റഗ്രാമിൽ ചോദ്യോത്തര സെഷനിലെത്തിയപ്പോഴാണ് ആരാധകർ താരത്തിന്റെ വിവാഹത്തെക്കുറിച്ച് ചോദിച്ചത്. എപ്പോഴാണ് വിവാഹമെന്നാണ് ആരാധകർ ചോദിച്ചത്. ഇതിനു മറുപടിയായി ആലീസ് പറഞ്ഞത് ഇതാണ്,

alice christy gomez, serial actress, ie malayalam

”നവംബറിലാണ് ആദ്യം കല്യാണം ഉറപ്പിച്ചത്. കോവിഡിന്റെ മൂന്നാം തരംഗം ആ സമയത്ത് ഉണ്ടാവുമെന്നും കുറച്ചു മുൻപേ നടത്തുന്നതാണെന്നും നല്ലതെന്ന് പറഞ്ഞ് സെപ്റ്റംബറിലേക്ക് മാറ്റി. അപ്പോഴേക്കും ഓഗസ്റ്റിലും സെപ്റ്റംബറിലും വിശേഷങ്ങളൊന്നും നടത്താന്‍ പാടില്ലെന്ന് ഐഎംഒയുടെ ന്യൂസ് വന്നു. ശരിക്കും പറഞ്ഞാല്‍ എന്റെ കല്യാണം ഇനി എന്നാണെന്ന് ഞങ്ങൾക്ക് പോലും അറിയില്ല.”

Read More: വിവാഹ നിശ്ചയം രഹസ്യമായി നടന്നോ? ഞാനിപ്പോഴാണ് അറിഞ്ഞതെന്ന് പരസ്പരം താരം

പത്തനംതിട്ട സ്വദേശിയായ സജിൻ സജി സാമുവലാണ് ആലീസിന്റെ വരൻ. പ്രതിശ്രുത വരന്റെ ലേറ്റസ്റ്റ് ഫൊട്ടോയും ആലീസ് ആരാധകർക്കായി പങ്കുവച്ചിരുന്നു. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെയാണ് ആലീസ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സ്ത്രീപദം, കസ്തൂരിമാന്‍ തുടങ്ങി നിരവധി സീരിയലുകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Mrs hitler actress alice christy gomez about her marriage533702

Next Story
Uppum Mulakum: ലെച്ചുവിന്റെ കുട്ടിക്കാല ഫോട്ടോ കണ്ടവര്‍ ചോദിക്കുന്നു, ഇത് പാറുക്കുട്ടിയല്ലേ?
The moderation of comments is automated and not cleared manually by malayalam.indianexpress.com