തങ്ങളുടെ പ്രിയതാരങ്ങളുടെ വിവാഹവാർത്തയാണ് ഇപ്പോൾ മിനിസ്ക്രീൻ പ്രേക്ഷകരെ ഏറെ സന്തോഷിപ്പിക്കുന്നത്. ‘കൃഷ്ണതുളസി’ എന്ന സീരിയലിലൂടെ ശ്രദ്ധേയയായ മൃദുല വിജയും ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്ന സീരിയലിലെ മനു പ്രതാപ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടൻ യുവകൃഷ്ണയുമാണ് വിവാഹിതരാവുന്നത്.
ഇരുവരുടേയും വിവാഹനിശ്ചയം ഡിസംബർ 23ന് തിരുവനന്തപുരത്ത് വെച്ചു നടക്കും. അടുത്ത ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ വളരെ ലളിതമായാണ് വിവാഹ നിശ്ചയ ചടങ്ങ് നടത്തുക. വിവാഹത്തിന്റെ തീയതി ഉറപ്പിച്ചിട്ടില്ല.
View this post on Instagram
Read More: മത്സ്യ കന്യകയെ പോലെ മൃദുല വിജയ്; ശ്രദ്ധ നേടി ഫോട്ടോഷൂട്ട്
തിരുവനന്തപുരം സ്വദേശിയാണ് മൃദുല വിജയ്. വിജയകുമാറും റാണിയുമാണ് അച്ഛനമ്മമാർ. സഹോദരി പാർവ്വതി. 2015 മുതൽ സീരിയൽ അഭിനയത്തിൽ സജീവമാണ് മൃദുല. സംഗീത-നൃത്ത അധ്യാപികയായ കൃഷ്ണവേണിയാണ് യുവയുടെ അമ്മ. നന്ദിനി, നന്ദിത എന്നിവർ സഹോദരിമാർ.
Posted by Yuva Krishna on Tuesday, 4 August 2020
Read More: ഭക്തമീരയായി മൃദുല വിജയ്; സന്യസിക്കാൻ പോകരുതേ എന്ന് അഭ്യർത്ഥിച്ച് ആരാധകൻ
മഴവിൽ മനോരമ ടിവി ചാനലിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഇരുവരുടെയും വിവാഹവാർത്ത അറിയിച്ചത്.ഇതൊരു പ്രണയവിവാഹമല്ലെന്നും രണ്ട് കുടുംബക്കാരും ആലോചിച്ചുറപ്പിച്ച വിവാഹമാണെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. യുവയുടേയും മൃദുലയുടേയും ഒരു കോമൺ സുഹൃത്ത് വഴി വന്ന ആലോചന രണ്ട് കുടുംബക്കാർക്കും ഇഷ്ടമായി ഉറപ്പിക്കുകയായിരുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook