മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് മൃദുല വിജയും യുവ കൃഷ്ണയും. ഇരുവരുടെയും വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. വിവാഹ നിശ്ചയത്തിനുശേഷമുളള ആദ്യ പ്രണയദിനം ആഘോഷിച്ചിരിക്കുകയാണ് ഇരുവരും.
പ്രണയദിനത്തിൽ തന്റെ റൊമാന്റിക് ഹീറോയ്ക്ക് ആശംസകൾ നേർന്നിരിക്കുകയാണ് മൃദുല വിജയ്. ഇരുവരും ഒന്നിച്ചുളള സ്റ്റൈലിഷ് ചിത്രങ്ങളും മൃദുല പോസ്റ്റ് ചെയ്തിട്ടുണ്ട്.
View this post on Instagram
നിരവധി സീരിയലുകളിലൂടെയും ടി വി ഷോയിലൂടെയും മൃദുല വിജയ് ശ്രദ്ധേയയാണ്. ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്ന സീരിയലിലൂടെ ശ്രദ്ധേയനാണ് യുവ കൃഷ്ണ. തിരുവനന്തപുരം സ്വദേശിയാണ് മൃദുല വിജയ്. വിജയകുമാറും റാണിയുമാണ് അച്ഛനമ്മമാർ. സഹോദരി പാർവ്വതി. 2015 മുതൽ സീരിയൽ അഭിനയത്തിൽ സജീവമാണ് മൃദുല. സംഗീത-നൃത്ത അധ്യാപികയായ കൃഷ്ണവേണിയാണ് യുവയുടെ അമ്മ.
Read More: ‘കസ്തൂരിമാൻ’ താരം റെബേക്കയുടെ വിവാഹനിശ്ചയം കഴിഞ്ഞു; വീഡിയോ
മഴവിൽ മനോരമ ടിവി ചാനലിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഇരുവരുടെയും വിവാഹവാർത്ത അറിയിച്ചത്. ഇതൊരു പ്രണയവിവാഹമല്ലെന്നും രണ്ട് കുടുംബക്കാരും ആലോചിച്ചുറപ്പിച്ച വിവാഹമാണെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. യുവയുടേയും മൃദുലയുടേയും ഒരു കോമൺ സുഹൃത്ത് വഴി വന്ന ആലോചന രണ്ട് കുടുംബക്കാർക്കും ഇഷ്ടമായി ഉറപ്പിക്കുകയായിരുന്നു.