Latest News

മൃദുലയ്ക്ക് സർപ്രൈസുമായി യുവ

ജൂലൈയിൽ ആണ് ഇരുവരുടെയും വിവാഹം

mridula vijay, മൃദുല വിജയ്, mridula vijay engagement photos, യുവ കൃഷ്ണ, valentines day, mridula vijay yuva krishna wedding, mridula vijay, yuva krishna, wedding, mrudula vijay, mrudula, mridula, yuva, manjil virinja poovu, krishna thulasi, serial, tv serial, മൃദുല വിജയ് യുവ കൃഷ്ണ വിവാഹം, മഞ്ഞിൽ വിരിഞ്ഞ പൂവ്, സീരിയൽ

യുവ കൃഷ്ണയും മൃദുല വിജയും തമ്മിലുളള വിവാഹത്തിനായി മിനി സ്ക്രീൻ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുകയാണ്. മഞ്ഞിൽ വിരിഞ്ഞ പൂവിലൂടെ യുവയും പൂക്കാലം വരവായി എന്ന പരമ്പരയിലൂടെ മൃദുലയും പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയിട്ട് വർഷങ്ങളായി. ജീവിതത്തിൽ തങ്ങളുടെ ഇഷ്ടതാരങ്ങൾ ഒന്നിക്കുന്നത് ആരാധകരെയും സന്തോഷത്തിലാക്കുന്നുണ്ട്. കഴിഞ്ഞ വർഷമായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. ഇതൊരു പ്രണയവിവാഹമല്ലെന്നും രണ്ട് കുടുംബക്കാരും ആലോചിച്ചുറപ്പിച്ച വിവാഹമാണെന്നുമായിരുന്നു ഇരുവരും വ്യക്തമാക്കിയിരുന്നു.

യുവ തന്ന സർപ്രൈസിനെ കുറിച്ച് പറയുകയാണ് മൃദുല ഇപ്പോൾ. ലോക്ക്ഡൗണിനു ശേഷം വീട്ടുകാർക്ക് ഒപ്പം വീട്ടിലെത്തി യുവ സർപ്രൈസ് ഒരുക്കുകയായിരുന്നുവെന്നാണ് മൃദുല പറയുന്നത്.

Read Here: ബാച്ചിലര്‍ ജീവിതത്തിലെ അവസാനദിനം കൂട്ടുകാര്‍ക്കൊപ്പം ആഘോഷിച്ച് മൃദുല വിജയ്‌; ചിത്രങ്ങള്‍

ജൂലൈയിൽ ആണ് വിവാഹമെന്ന് മുൻപ് ഇരുവരും വ്യക്തമാക്കിയിരുന്നു. വിവാഹപുടവയുടെ വീഡിയോയും അടുത്തിടെ മൃദുല പങ്കുവച്ചിരുന്നു.

Read More: നിന്നെ എന്നും സ്നേഹിക്കുന്നു; യുവയ്‌ക്കൊപ്പമുളള റൊമാന്റിക് വീഡിയോ പങ്കുവച്ച് മൃദുല

നിങ്ങളിൽ ആരാണ് കൂടുതൽ റൊമാന്റിക് എന്നു ചോദിച്ചപ്പോൾ ഫോണിൽ മൃദുലയും യഥാർത്ഥ ജീവിതത്തിൽ താനെന്നുമായിരുന്നു ഇൻസ്റ്റഗ്രാമിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനിടയിൽ യുവ പറഞ്ഞത്.

മൃദുലയിൽ ഇഷ്ടപ്പെട്ട സ്വഭാവമെന്തെന്ന് ചോദിച്ചപ്പോൾ മറ്റുളളവരെ മനസിലാക്കുന്നത് എന്നായിരുന്നു യുവയുടെ മറുപടി. ഇരുവരും ഒരുമിച്ചു സ്‌ക്രീനിൽ എത്തുമോയെന്ന ചോദ്യത്തിന് ഒരുമിച്ചെത്താം, പക്ഷെ ഹീറോയിൻ വില്ലനെ പ്രണയിക്കണമെന്നാണ് യുവ നൽകിയ മറുപടി.

നിരവധി സീരിയലുകളിലൂടെയും ടിവി ഷോയിലൂടെയും മൃദുല വിജയ് ശ്രദ്ധേയയാണ്. തിരുവനന്തപുരം സ്വദേശിയാണ് മൃദുല വിജയ്. വിജയകുമാറും റാണിയുമാണ് അച്ഛനമ്മമാർ. സഹോദരി പാർവ്വതി. 2015 മുതൽ സീരിയൽ അഭിനയത്തിൽ സജീവമാണ് മൃദുല. ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്ന സീരിയലിലൂടെ ശ്രദ്ധേയനാണ് യുവ കൃഷ്ണ. സംഗീത-നൃത്ത അധ്യാപികയായ കൃഷ്ണവേണിയാണ് യുവയുടെ അമ്മ. നന്ദിനി, നന്ദിത എന്നിവർ സഹോദരിമാർ.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Mridula vijay yuva krishna surprise visit photo

Next Story
എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ; രസകരമായ വീഡിയോയുമായി ‘പാടാത്ത പൈങ്കിളി’ താരംpadatha painkili, serial location, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com