വിവാഹശേഷമുളള ആദ്യ യാത്ര മൂന്നാറിലേക്ക്, വിശേഷങ്ങൾ പങ്കിട്ട് യുവയും മൃദുലയും

ബിസി ഷെഡ്യൂളിനുശേഷം തങ്ങൾ കണ്ടുമുട്ടിയെന്നും മൂന്നാറിലേക്ക് യാത്ര പോവുകയാണെന്നും വീഡിയോയിൽ ഇരുവരും പറയുന്നു

വിവാഹശേഷമുളള ആദ്യ യാത്രയിലെ വിശേഷങ്ങൾ ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് യുവകൃഷ്ണയും മൃദുല വിജയും. മൂന്നാറിലേക്കാണ് ഇരുവരും യാത്ര പോയത്. ഇരുവരുടെയും മൂന്നാർ വിശേഷങ്ങൾ പങ്കുവച്ചുകൊണ്ടുളള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

ബിസി ഷെഡ്യൂളിനുശേഷം തങ്ങൾ കണ്ടുമുട്ടിയെന്നും മൂന്നാറിലേക്ക് യാത്ര പോവുകയാണെന്നും വീഡിയോയിൽ ഇരുവരും പറയുന്നു. സുഹൃത്തിന്റെ വീട്ടിലേക്കാണ് ആദ്യം പോയത്. അവിടെനിന്നും റിസോർട്ടിലേക്കും. യുവയുടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സ് ഒരുലക്ഷം പിന്നിട്ടതിന്റെ ആഘോഷവും റിസോർട്ടിൽവച്ച് നടത്തി.

വിവാഹശേഷം ആദ്യമായി ഇരുവരും ഒന്നിച്ച് സ്റ്റാർ മാജിക് ഷോയിൽ എത്തിയിരുന്നു. ഷോയിലെത്തിയ യുവയും മൃദുലയും ഇന്ദ്രപ്രസ്ഥം സിനിമയിലെ ‘തങ്കത്തിങ്കൾ’ എന്ന ഗാനത്തിന് ചുവടുവയ്ക്കുകയും ചെയ്തു. വിവാഹം കഴിഞ്ഞതായി തങ്ങൾക്ക് തോന്നുന്നില്ലെന്നാണ് ഷോയിലെത്തിയ മൃദുല പറഞ്ഞത്. വീണ്ടും സ്റ്റാർ മാജിക്കിൽ എത്താൻ കഴിഞ്ഞതിന്റെ സന്തോഷമാണ് യുവ പങ്കുവച്ചത്. ഇതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

സീരിയൽ താരങ്ങളായ യുവ കൃഷ്ണയും മൃദുല വിജയ്‌യും അടുത്തിടെയാണ് വിവാഹിതരായത്. ആറ്റുകാൽ ദേവീ ക്ഷേത്രത്തിൽവച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.

Read More: വിവാഹശേഷം ആദ്യമായി ഒന്നിച്ചൊരു വേദിയിൽ, തകർപ്പൻ നൃത്തച്ചുവടുകളുമായി യുവയും മൃദുലയും; വീഡിയോ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Mridula vijay yuva krishna first trip to munnar540475

Next Story
ഐശ്വര്യ റായിയെ അനുകരിച്ച് വീണ്ടും സൂര്യ; വീഡിയോSoorya Menon, Soorya G Menon, Bigg Boss, Manikuttan Soorya, Soorya Menon cyber attack, Soorya Menon instagram, Soorya Menon Aishwarya Rai look, Soorya menon viral dance, സൂര്യ മേനോൻ
The moderation of comments is automated and not cleared manually by malayalam.indianexpress.com