Latest News

ഒന്നിച്ചുള്ള ആദ്യ ഓണം; ആഘോഷമാക്കി മൃദുലയും യുവയും

അടുത്തിടെയായിരുന്നു ഇരുവരുടെയും വിവാഹം

mridula vijay, മൃദുല വിജയ്, mridula vijay onam photos, yuva krishna, mridula yuva

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് യുവ കൃഷ്ണയും മൃദുല വിജയ്‌യും. അടുത്തിടെയായിരുന്നു ഇരുവരുടെയും വിവാഹം. ഇപ്പോഴിതാ, വിവാഹശേഷം ഒന്നിച്ചുള്ള ആദ്യത്തെ ഓണം ആഘോഷമാക്കുകയാണ് ഇരുവരും. ഓണവിശേഷങ്ങളും ചിത്രങ്ങളും ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കു വച്ചു.

ആറ്റുകാൽ ദേവീ ക്ഷേത്രത്തിൽവച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. വിവാഹശേഷം ആദ്യമായി ഇരുവരും ഒന്നിച്ച് സ്റ്റാർ മാജിക് ഷോയിൽ എത്തിയിരുന്നു. ഷോയിലെത്തിയ യുവയും മൃദുലയും ഇന്ദ്രപ്രസ്ഥം സിനിമയിലെ ‘തങ്കത്തിങ്കൾ’ എന്ന ഗാനത്തിന് ചുവടുവയ്ക്കുകയും ചെയ്തു. ഇതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Read More: വിവാഹശേഷമുളള ആദ്യ യാത്ര മൂന്നാറിലേക്ക്, വിശേഷങ്ങൾ പങ്കിട്ട് യുവയും മൃദുലയും

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Mridula vijay yuva krishna first onam photos

Next Story
കസവു മുണ്ടും കറുത്ത ഷർട്ടും അണിഞ്ഞ് സൂരജ്; സൗന്ദര്യത്തിന്റെ രഹസ്യമെന്തെന്ന് ആരാധിക
The moderation of comments is automated and not cleared manually by malayalam.indianexpress.com