വിവാഹശേഷം ആദ്യമായി ഒന്നിച്ചൊരു വേദിയിൽ, തകർപ്പൻ നൃത്തച്ചുവടുകളുമായി യുവയും മൃദുലയും; വീഡിയോ

എന്തായാലും ഏറെ നാളുകൾക്കുശേഷം പ്രിയതാരങ്ങളെ ഒന്നിച്ചു ഒരു വേദിയിൽ കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകർ

mridula vijay, yuva krishna, ie malayalam

സീരിയൽ താരങ്ങളായ യുവ കൃഷ്ണയും മൃദുല വിജയ്‌യും അടുത്തിടെയാണ് വിവാഹിതരായത്. ഇരുവരുടെയും വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിവാഹശേഷം ആദ്യമായി ഇരുവരും ഒന്നിച്ച് സ്റ്റാർ മാജിക് ഷോയിൽ എത്തിയിരിക്കുകയാണ്.

ഷോയിലെത്തിയ യുവയും മൃദുലയും ഇന്ദ്രപ്രസ്ഥം സിനിമയിലെ ‘തങ്കത്തിങ്കൾ’ എന്ന ഗാനത്തിന് ചുവടുവയ്ക്കുകയും ചെയ്തു. വിവാഹം കഴിഞ്ഞതായി തങ്ങൾക്ക് തോന്നുന്നില്ലെന്നാണ് ഷോയിലെത്തിയ മൃദുല പറഞ്ഞത്. വീണ്ടും സ്റ്റാർ മാജിക്കിൽ എത്താൻ കഴിഞ്ഞതിന്റെ സന്തോഷമാണ് യുവ പങ്കുവച്ചത്. എന്തായാലും ഏറെ നാളുകൾക്കുശേഷം പ്രിയതാരങ്ങളെ ഒന്നിച്ചു ഒരു വേദിയിൽ കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകർ. വിവാഹത്തിനു മുൻപും ഇരുവരും ഷോയിൽ എത്തിയിരുന്നു.

യുവയുടെയും മൃദുലയുടെയും മറ്റൊരു വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഇരുവരുടെയും ഹണിമൂൺ യാത്രയ്ക്കിടയിൽനിന്നുളളതാണ് വീഡിയോയെന്നാണ് റിപ്പോർട്ടുകൾ.

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് യുവ കൃഷ്ണയും മൃദുല വിജയ്‌യും വിവാഹിതരായത്. കഴിഞ്ഞ വർഷം വിവാഹ നിശ്ചയം കഴിഞ്ഞതു മുതൽ ആരാധകർ ഇരുവരും ഒന്നാവുന്നത് കാണാനായി കാത്തിരിക്കുകയായിരുന്നു. ആറ്റുകാൽ ദേവീ ക്ഷേത്രത്തിൽവച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

Read More: പുതിയ ജീവിതം പുതിയ വീട്ടിൽ; യുവയ്ക്കും മൃദുലയ്ക്കും ഇരട്ടി മധുരം

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Mridula vijay yuva krishna dance in star magic show539310

Next Story
ഒടുവിൽ ഞാൻ എന്തെങ്കിലുമൊക്കെ ആയെടാ; ഫിനാലെ വേദിയിൽ പൊട്ടിക്കരഞ്ഞ് മണിക്കുട്ടൻBigg Boss Season 3 Winner, Maniikuttan, Maniikuttan finale speech, Bigg Boss Manikuttan, Bigg Boss Grand finale, Bigg Boss Grand finale date, Firoz Khan, Bigg Boss Malayalam season 3 Grand Finale, Bigg Boss Malayalam, Bigg Boss Malayalam stopped, Bigg Boss Malayalam canelled, mohanlal, Bigg Boss Malayalam news, ബിഗ് ബോസ് മലയാളം സീസൺ 3
The moderation of comments is automated and not cleared manually by malayalam.indianexpress.com