ഉണ്ണിയേട്ടനൊപ്പം പുതിയ തുടക്കം, വലതുകാൽ വച്ച് വീട്ടിലേക്ക്; വീഡിയോ പങ്കു വച്ച് മൃദുല

കയ്യിൽ നിലവിളക്കും പിടിച്ച് യുവയുടെ വീട്ടിലേക്ക് വലതു കാൽ വച്ച് കയറുന്നതാണ് വീഡിയോ

mridula vijay, yuva krishna, ie malayalam

സോഷ്യൽ മീഡിയയിൽ നിറയെ മൃദുല വിജയും യുവ കൃഷ്ണയും തമ്മിലുളള വിവാഹ വിശേഷങ്ങളാണ്. ജൂലൈ എട്ടിനായിരുന്നു ഇരുവരുടെയും വിവാഹം. മിനിസ്ക്രീനിലെ തങ്ങളുടെ ഇഷ്ട താരങ്ങൾ ഒന്നായതിന്റെ സന്തോഷം ആരാധകരും ആഘോഷിക്കുകയാണ്. യുവയ്ക്കൊപ്പം പുതിയ ജീവിതം തുടങ്ങിയതിന്റെ സന്തോഷത്തിലാണ് മൃദുല.

‘അവസാനം യുവ കൃഷ്ണ എന്റെ മാത്രം ഉണ്ണിയേട്ടനായി’ എന്നാണ് വിവാഹശേഷം സോഷ്യൽ മീഡിയയിൽ ആദ്യം പങ്കുവച്ച പോസ്റ്റിൽ മൃദുല കുറിച്ചത്. താലികെട്ട് ചിത്രം പങ്കുവച്ചാണ് മൃദുല ഇങ്ങനെ എഴുതിയത്. വിവാഹ നിശ്ചയം കഴിഞ്ഞതുമുതൽ ഉണ്ണിയേട്ടൻ എന്നാണ് യുവയെ മൃദുല സ്നേഹത്തോടെ വിളിക്കുന്നത്. ഇപ്പോഴിതാ വിവാഹം കഴിഞ്ഞ് യുവയ്ക്കൊപ്പം പുതിയ വീട്ടിലേക്ക് എത്തിയതിന്റെ വീഡിയോ ഷെയർ ചെയ്തിരിക്കുകയാണ് മൃദുല.

Read More: കസവു സാരിക്കൊപ്പം ടെമ്പിൾ ജുവലറി; വിവാഹ ദിനത്തിൽ സിംപിൾ ലുക്കിൽ മൃദുല വിജയ്

‘ഉണ്ണിയേട്ടനൊപ്പം പുതിയ തുടക്കം’ എന്ന ക്യാപ്ഷനോടെയാണ് മൃദുല വീഡിയോ പങ്കുവച്ചത്. കയ്യിൽ നിലവിളക്കും പിടിച്ച് യുവയുടെ വീട്ടിലേക്ക് വലതു കാൽ വച്ച് കയറുന്നതാണ് വീഡിയോ. യുവയ്ക്കൊപ്പമുളള ജീവിത തുടക്കത്തിന് ആശംസകൾ അറിയിച്ച് നിരവധി ആരാധകരും കമന്റ് ചെയ്തിട്ടുണ്ട്.

ആറ്റുകാൽ ദേവീ ക്ഷേത്രത്തിൽവച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹ ദിനത്തിൽ കസവു സാരിയുടുത്ത് സിംപിൾ ലുക്കിലായിരുന്നു മൃദുല എത്തിയത്. കസവ് സാരിയിൽ അതീവ സുന്ദരിയായിരുന്നു മൃദുല. വളരെ കുറച്ച് ആഭരണങ്ങളായിരുന്നു താരം അണിഞ്ഞത്.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Mridula vijay wedding with yuva krishna video528781

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express