മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായ പൂക്കാലം വരവായി അവസാനിക്കുന്നു. രണ്ടു വർഷത്തോളം സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന സീരിയലിന്റെ ക്ലൈമാക്സ് എപ്പിസോഡാണ് ഇന്ന്. പൂക്കാലം വരവായി പരമ്പര അവസാനിക്കുന്നത് ലൈവ് വീഡിയോയിലൂടെ അറിയിച്ചിരിക്കുകയാണ് മൃദുല വിജയ്.
പൂക്കാലം വരവായി പരമ്പരയിൽ സംയുക്ത എന്ന കഥാപാത്രത്തെയാണ് മൃദുല അവതരിപ്പിക്കുന്നത്. രണ്ടു വർഷത്തോളം പ്രേക്ഷകർ നിറഞ്ഞ മനസോടെ പരമ്പര സ്വീകരിച്ചതിന് ആരാധകരോട് മൃദുല നന്ദി പറഞ്ഞു. ഇന്നുവരെ ഞാൻ ചെയ്യാത്ത കഥാപാത്രമാണ് സംയുക്ത. എന്റെ പേഴ്സണൽ ഫേവറേറ്റായ ക്യാരക്ടറാണ്. ചലഞ്ചിങ് ആയ കഥാപാത്രമായിരുന്നു. ജീവിതത്തിൽ ഇതുവരെ ബൈക്ക് ഓടിച്ചിട്ടില്ല. എന്നാൽ ഈ സീരിയലിനുവേണ്ടി ഒരു ദിവസം കൊണ്ട് ബുളളറ്റ് ഓടിക്കാൻ പഠിച്ചു. അരുണും മറ്റു ക്രൂ അംഗങ്ങളും ഒരുപാട് പിന്തുണ തന്നുവെന്നും മൃദുല പറഞ്ഞു.
പരമ്പര അവസാനിക്കുന്നതിൽ സങ്കടമുണ്ട്. പക്ഷേ ഏതൊരു സീരിയലും അവസാനിച്ചല്ലേ പറ്റൂ. ഇത്രയധികം സ്നേഹവും പിന്തുണയും നൽകിയതിന് എല്ലാവരോടും നന്ദിയെന്നും മൃദുല പറഞ്ഞു. ഉടൻ തന്നെ മറ്റൊരു സീരിയലുമായി താൻ എത്തുമെന്നും മൃദുല വീഡിയോയിൽ വ്യക്തമാക്കി.
മൃദുല വിജയ്, അരുൺ ജി രാഘവൻ, ആർദ്ര ദാസ്, നിരഞ്ജൻ ശ്രീനാഥ്, രശ്മി ബോബൻ, മനു വർമ്മ,സോണി ബൈജു കൊട്ടാരക്കര, ബീന ആന്റണി, മനീഷ എന്നിവരാണ് സീരിയലിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Read More: മര്യാദയ്ക്ക് അടങ്ങിയൊതുങ്ങി നിന്നെടുത്ത ഏക പടമെന്ന് യുവ; സമ്മതിച്ച് മൃദുലയും