ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതമായ മുഖങ്ങളാണ് മൃദുല വിജയും പാർവ്വതിയും. കുടുംബ വിളക്കിലെ ശീതൾ എന്ന കഥാപാത്രത്തിലൂടെയാണ് പാർവ്വതി മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയത്. ഈ പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടെയാണ് പാര്‍വതിയും അരുണും പ്രണയത്തിലായതും പിന്നീട് വിവാഹിതരായതും. വിവാഹശേഷം അഭിനയ ജീവിതം അവസാനിപ്പിക്കുകയായിരുന്നു പാർവ്വതി.
പാർവ്വതിയുടെ ബേബി ഷവർ ആഘോഷത്തിന്റെ വീഡിയോയും ചിത്രങ്ങളും പങ്കിട്ടിരിക്കുകയാണ് മൃദുല വിജയ്. പാർവ്വതിയുടെ പിറന്നാൾ ദിനത്തിലാണ് ബേബി ഷവറും നടത്തിയത്. ബേബി ഷവറിന് യുവ കൃഷ്ണ വരാത്തതിന്റെ കാരണവും മൃദുല വീഡിയോയിൽ പറയുകയുണ്ടായി. ഷൂട്ടിങ് തിരക്കായതിനാലാണ് ഉണ്ണിയേട്ടൻ വരാത്തത്. ഇപ്പോൾ രണ്ടു സീരിയലിലാണ് അഭിനയിക്കുന്നത്. സുന്ദരി സീരിയലിന്റെ ഷൂട്ടിനാണ് പോയിരിക്കുന്നതെന്നും മൃദുല പറഞ്ഞു.
സീരിയല്‍ ഇന്സട്രിയുടെ ഭാഗമായി നില്ക്കുന്ന കുടുംബമാണ്. എല്ലാവരുടേയും ഡേറ്റ് ഒന്നിച്ച് കിട്ടാന്‍ പാടാണ്. എന്തായാലും കൊച്ചിന്റെ അച്ഛനും അമ്മയുമുണ്ടല്ലോ, അപ്പോള്‍ പിന്നെ ഉള്ളവരെ വച്ച് ഷൂട്ട ചെയ്യാമെന്ന് കരുതിയെന്നും മൃദുല പറഞ്ഞു.
മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന തുമ്പപ്പൂ സീരിയലിലാണ് മൃദുല ഇപ്പോൾ അഭിനയിക്കുന്നത്. മഴവിൽ മനോരമയിലെ മഞ്ഞിൽ വിരഞ്ഞ പൂവ്, സൂര്യയിലെ സുന്ദരി എന്നീ സീരിയലുകളിലാണ് യുവ അഭിനയിക്കുന്നത്.
Read More: യുവയുടെ കല്യാണം കാണാൻ നിൽക്കാതെ മൃദുല ഇറങ്ങിപ്പോയി; വീഡിയോ