മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായ യുവകൃഷ്ണയും മൃദുല വിജയും വിവാഹിതരാകുന്നുവെന്ന വാർത്ത ആരാധകർക്ക് ഏറെ സന്തോഷമേകുന്നതായിരുന്നു. താരങ്ങളുടെ വിവാഹ നിശ്ചയ ഫോട്ടോകളും വീഡിയോകളും ഇരുകൈയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. ഇരുവരുടെയും വിവാഹ തീയതി എന്നാണെന്നറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.
വിവാഹ നിശ്ചയത്തിനുശേഷം ഫ്ലവേഴ്സ് ടിവിയിലെ സ്റ്റാർ മാജിക് ഷോയിൽ ഇരുവരും ഒന്നിച്ചെത്തിയിരുന്നു. ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, യുവകൃഷ്ണയ്ക്ക് ഒപ്പമുള്ള ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് മൃദുല. “നീ എനിക്ക് നൽകുന്ന ഈ കരുതൽ ഏറെ സ്പെഷലും എനിക്കു പുതിയ അനുഭവവുമാണ്,” എന്നാണ് മൃദുല കുറിക്കുന്നത്.
View this post on Instagram
View this post on Instagram
Read More: വേദിയിൽ ഒന്നിച്ചെത്തി പാട്ടുപാടി ചുവടുവെച്ച് മൃദുലയും യുവയും; വീഡിയോ
വാലന്റൈന്‍സ് ഡേയ്ക്കു മുന്നോടിയായി മൃദുലയ്ക്കൊരു സർപ്രൈസ് സമ്മാനം യുവ നൽകിയിരുന്നു. മൃദുലയുടെ വീടിനു മുന്നിലെത്തിയശേഷമാണ് വീഡിയോയിലൂടെ ഭാവിവധുവിന് കൊടുക്കാൻ പോകുന്ന സമ്മാനത്തെക്കുറിച്ച് യുവ വെളിപ്പെടുത്തിയത്. കുറേ നാളുകളായി ഒരു ടെഡി ബിയർ വേണമെന്ന് മൃദുല പറഞ്ഞിരുന്നുവെന്നും എങ്കിൽ പിന്നെ ഒരു വലുത് തന്നെ കൊടുക്കാമെന്നു കരുതിയെന്നും യുവ വീഡിയോയിൽ പറഞ്ഞു. മൃദുലയുടെ അത്രയും ഉയരമുള്ള ചുവപ്പ് ടെഡി ബിയറുമായിട്ടാണ് യുവ എത്തിയത്.
അപ്രതീക്ഷിതമായി യുവയെ കണ്ടതിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പ് തന്നെ മൃദുലയുടെ കയ്യിലേക്ക് സർപ്രൈസ് ഗിഫ്റ്റ് കൊടുത്തു. ടെഡി ബിയയറിന് ടിന്റു എന്നാണ് യുവ പേര് നൽകിയതെങ്കിലും ചിട്ടി ബേബി എന്ന പേരാണ് മൃദുല നല്‍കിയത്.
ഈ വർഷം തന്നെ മൃദുലയും യുവയും തമ്മിലുളള വിവാഹം നടക്കുമെന്നാണ് വിവരം. വിവാഹത്തെ കുറിച്ചുളള കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി തന്നെ അറിയിക്കുമെന്ന് ഇവർ വ്യക്തമാക്കിയിട്ടുണ്ട്.