scorecardresearch

വിവാഹ ദിനത്തിലെ ഏറെ ഇഷ്ടപ്പെട്ട ഫൊട്ടോ പങ്കിട്ട് മൃദുല വിജയ്

വിവാഹ ദിനത്തിൽ കസവു സാരിയുടുത്ത് സിംപിൾ ലുക്കിലായിരുന്നു മൃദുല

വിവാഹ ദിനത്തിലെ ഏറെ ഇഷ്ടപ്പെട്ട ഫൊട്ടോ പങ്കിട്ട് മൃദുല വിജയ്

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് മൃദുല വിജയും യുവ കൃഷ്ണയും. കഴിഞ്ഞ ജൂലൈയിലായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹ നിശ്ചയം കഴിഞ്ഞ് ഒരു വർഷത്തിനുശേഷമായിരുന്നു വിവാഹം. ഇതൊരു പ്രണയവിവാഹമല്ലെന്നും രണ്ട് കുടുംബക്കാരും ആലോചിച്ചുറപ്പിച്ച വിവാഹമാണെന്നും യുവയും മൃദുലയും വ്യക്തമാക്കിയിരുന്നു. ആറ്റുകാൽ ദേവീ ക്ഷേത്രത്തിൽവച്ചായിരുന്നു മൃദുലയുടെ കഴുത്തിൽ യുവ താലി ചാർത്തിയത്.

വിവാഹ ദിനത്തിലെ തനിക്കേറ്റവും ഇഷ്ടപ്പെട്ട ഫൊട്ടോ ഷെയർ ചെയ്തിരിക്കുകയാണ് മൃദുല വിജയ്. നവവധുവായി അണിഞ്ഞൊരുങ്ങുന്നതിനു മുൻപായി എടുത്ത സെൽഫിയാണ് മൃദുല പങ്കുവച്ചത്.

വിവാഹ ദിനത്തിൽ കസവു സാരിയുടുത്ത് സിംപിൾ ലുക്കിലായിരുന്നു മൃദുല എത്തിയത്. ഗോൾഡ് കസവു സാരിക്കൊപ്പം കസ്റ്റമൈസ്ഡ് ബ്ലൗസാണ് താരം ധരിച്ചത്. ബാക് സൈഡിലായി ഇരുവരുടെയും പേര് ചേർത്ത് മൃദ്‌വ എന്നത് നെയ്തെടുത്തിട്ടുണ്ട്. ടെമ്പിൾ ജുവലറിയാണ് വിവാഹ ദിനത്തിൽ മൃദുല അണിഞ്ഞത്. ഒരു നെക്ക് പീസും കൈ നിറയെ വളകളും ഹെയർസ്റ്റൈലിന്റെ ഭംഗി കൂട്ടാൻ മുടിക്കൊപ്പവും ആഭരണം ഉണ്ടായിരുന്നു.

സാരിയുടെ ആകെ ചെലവ് 35000 രൂപയാണെന്ന് മൃദുല വ്യക്തമാക്കിയിരുന്നു. താലികെട്ട് സമയത്തുളള സാരിയില്‍ വ്യത്യസ്തമായി എന്തെങ്കിലും വേണമെന്ന ആഗ്രഹം ഉണ്ടായിരുന്നുവെന്നും മേക്കപ്പ് ആര്‍ട്ടിസ്റ്റ് വികാസ് ചേട്ടനാണ് ഈ ആശയം പറഞ്ഞതെന്നും മൃദുല പറഞ്ഞിരുന്നു.

Read More: മര്യാദയ്ക്ക് അടങ്ങിയൊതുങ്ങി നിന്നെടുത്ത ഏക പടമെന്ന് യുവ; സമ്മതിച്ച് മൃദുലയും

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Mridula vijay shares favourite photo in wedding day