‘മൂക്കുകുത്തണമെന്നത് ഒരുപാട് നാളത്തെ ആഗ്രഹം’; കല്യാണത്തിന്റെ മുന്നൊരുക്കവുമായി നടി മൃദുല

ഇപ്പോള്‍ കൂടുതലാളുകളും വേദന ഒഴിവാക്കാനായി ഗണ്‍ ഷോട്ട് മാര്‍ഗമാണ് മൂക്ക് കുത്താനായി ഉപയോഗിക്കുന്നത്. എന്നാല്‍ മൃദുല എല്ലാവരില്‍ നിന്നും വ‍്യത്യസ്തമായി പരമ്പരാഗത രീതിയാണ് സ്വാകരിച്ചത്

Mridula Vijay, മൃദുല വിജയ്, Mridula Vijay viral video, മൃദുല വിജയ് വൈറല്‍ വിഡീയോ, Mridula Vijay video, മൃദുല വിജയ് വിഡീയോ, serial actress Mridula Vijay viral video, Mridula Vijay nose piercing, സീരിയല്‍ നടി മൃദുല വിജയ് വൈറല്‍ വിഡീയോ, Mridula Vijay wedding, Indian Express Malayalam, ഇന്ത്യന്‍ എക്സ്പ്രസ് മലയാളം, Indian Express, IE Malayalam, ഐഇ മലയാളം

ടെലിവിഷന്‍ സ്ക്രീനിലെ പ്രിയതാരങ്ങളായ മൃദുലയും യുവകൃഷ്ണയും വിവാഹത്തിനുള്ള തയ്യാറെടുപ്പിലാണ്. ആറ് മാസത്തിനുള്ളില്‍ വിവാഹിതരാകുമെന്ന് ഇരുവരും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴെ വിവാഹത്തിന്റെ തിരക്കിലാണ് മൃദുല. തന്റെ ചെറിയ ആഗ്രഹങ്ങളെല്ലാം സാധിച്ചാണ് താരം വിവാഹത്തിനൊരുങ്ങുന്നത്.

കല്യാണത്തിനുള്ള സാധനങ്ങള്‍ മേടിക്കുന്നതിന്റെ തിരക്കിനിടെയാണ് നടി തന്റെ ഏറെ നാളത്തെ ആഗ്രഹം സാധിച്ചത്. സഹോദരി പാര്‍വ്വതിയോടൊപ്പമായിരുന്നു മൃദുലയെത്തിയത്. കാര്യ വേറൊന്നുമല്ല, മൂക്ക് കുത്തണം, മൂക്കുത്തി അണിയണം.

ഞാനിപ്പോള്‍ കല്യാണവുമായി ബന്ധപ്പെട്ട് പര്‍ച്ചേസിന് വന്നിരിക്കുകയാണ്, അപ്പോഴാണ് എന്റെ ഒരുപാട് നാളത്തെ ഒരു ആഗ്രഹം സാധിക്കണം എന്ന് തോന്നിയത്. മൂക്കൊന്ന് കുത്തിയാലോ എന്നാണ് ആലോചന. ഒരുപാട് നാളായി ആഗ്രഹം ഉണ്ടായിട്ടും വേദനയോടുള്ള പേടിമൂലമാണ് ഇതുവരെ ചെയ്യാതിരുന്നത് മൃദുല പറയുന്നു.

Read More: സഹോദരന്റെ വിവാഹ ആഘോഷങ്ങളിൽ താരമായി ഹൻസിക; ചിത്രങ്ങൾ

ഇപ്പോള്‍ കൂടുതലാളുകളും വേദന ഒഴിവാക്കാനായി ഗണ്‍ ഷോട്ട് മാര്‍ഗമാണ് മൂക്ക് കുത്താനായി ഉപയോഗിക്കുന്നത്. എന്നാല്‍ മൃദുല എല്ലാവരില്‍ നിന്നും വ‍്യത്യസ്തമായി പരമ്പരാഗത രീതിയാണ് സ്വീകരിച്ചത്. മൂക്ക് കുത്താന്‍ ആളെത്തുന്നത് വരെ കൂളായിരുന്ന താരം പിന്നീട് പേടിച്ചു തുടങ്ങി. വേദനയൊഴിവാക്കാനുള്ള മാര്‍ഗമൊക്കെ നടി ചോദിച്ചെങ്കിലും ഫലം ഉണ്ടായില്ല.

മൂക്കുകുത്തിയ നിമിഷം നടി വേദനകൊണ്ട് അലറി കരയുകയായിരുന്നു. എന്നാല്‍ കണ്ണാടിയില്‍ മുഖം കണ്ടതോടെ പുഞ്ചിരി വിടരുകയും ചെയ്തു.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Mridula vijay nose piercing video goes viral

Next Story
Bigg Boss Malayalam Season 3 Latest Episode 29 March Highlights: ബിഗ് ബോസ് വീട്ടിലെ ഓണവില്ല് ഒടിയുന്നു; പരസ്പരം ഏറ്റുമുട്ടി ഫിറോസും ഡിംപലുംBigg Boss, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination
The moderation of comments is automated and not cleared manually by malayalam.indianexpress.com