/indian-express-malayalam/media/media_files/uploads/2021/07/mridula-vijay-marriage-mridhula-vijay-yuva-krishna-wedding-today-photos-video-527420-fi.jpg)
Mridula Vijay marriage Mridhula Vijay Yuva Krishna Wedding today Photos Video
Mridula Vijay marriage Mridhula Vijay Yuva Krishna Wedding today Photos Video: മിനി സ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായ മൃദുല വിജയ്-യുവ കൃഷ്ണ തമ്മിലുള്ള വിവാഹമാണ് ഇന്ന്. തിരുവനന്തപുരത്താണ് ചടങ്ങുകള്‍ നടക്കുന്നത്. ചിത്രങ്ങളും വീഡിയോയും കാണാം.
കഴിഞ്ഞ വർഷമായിരുന്നു യുവയുടെയും മൃദുലയുടെയും വിവാഹ നിശ്ചയം. ഇതൊരു പ്രണയവിവാഹമല്ലെന്നും രണ്ട് കുടുംബക്കാരും ആലോചിച്ചുറപ്പിച്ച വിവാഹമാണെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു. നിരവധി സീരിയലുകളിലൂടെയും ടിവി ഷോയിലൂടെയും ശ്രദ്ധേയയാണ് മൃദുല വിജയ്. യൂട്യൂബില്‍ വ്ളോഗും ചെയ്യുന്നുണ്ട് താരം. ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’എന്ന സീരിയലിലൂടെ യുവ കൃഷ്ണ ശ്രദ്ധേയനായത്.
മിനി സ്ക്രീൻ പ്രേക്ഷകരും ഇഷ്ടം പിടിച്ചു പറ്റിയ ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലും ഏറെ ആരാധകരുണ്ട്. വിവാഹത്തിനു മുന്നോടിയായി ഇന്നലെ ഹൽദി (മൈലാഞ്ചിയിടല്‍) ചടങ്ങ് നടന്നു. ഹൽദി ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോയും യൂട്യൂബ് ചാനലിലൂടെയും ഇന്‍സ്റ്റഗ്രമിലൂടെയും ഇരുവരും പങ്കു വച്ചിരുന്നു.
Read Here: Mridula Vijay marriage Mridhula Vijay Yuva Krishna Wedding today Photos Video: യുവ കൃഷ്ണ-മൃദുല വിജയ് വിവാഹം; ഹൽദി വീഡിയോ കാണാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.