Latest News
ശിവന്‍കുട്ടിക്ക് വിദ്യാഭ്യാസ മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ല; രാജി ആവശ്യവുമായി പ്രതിപക്ഷം
കര്‍ണാടക: ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
നിയമസഭാ കയ്യാങ്കളി: സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; അപ്പീല്‍ സുപ്രീം കോടതി തള്ളി
രാജ്യത്ത് 43,654 പേര്‍ക്ക് കോവിഡ്; പ്രതിദിന കേസുകളില്‍ 47 ശതമാനം വര്‍ധനവ്; 640 മരണം
Tokyo Olympics Day 5: ബാഡ്മിന്റണ്‍: പ്രതീക്ഷയായി സിന്ധു; രണ്ടാം ജയം
വാക്സിന്‍ ക്ഷാമത്തിന് പരിഹാരം; ഇന്ന് അഞ്ച് ലക്ഷം ഡോസെത്തും

ഹൽദി ആഘോഷമാക്കി മൃദുലയും യുവയും; ചിത്രങ്ങൾ

വിവാഹത്തിനു മുന്നോടിയായുള്ള ഹൽദിചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് മൃദുലയും യുവകൃഷ്ണയും

mridula vijay haldi, haldi, mrudula haldi, mrudula haldi photos, mrudula vijay haldi photos,, mridula vijay, മൃദുല വിജയ്, mridula vijay engagement photos, യുവ കൃഷ്ണ, valentines day, mridula vijay yuva krishna wedding, mridula vijay, yuva krishna, wedding, mrudula vijay, mrudula, mridula, yuva, manjil virinja poovu, krishna thulasi, serial, tv serial, മൃദുല വിജയ് യുവ കൃഷ്ണ വിവാഹം, മഞ്ഞിൽ വിരിഞ്ഞ പൂവ്, സീരിയൽ, ie malayalam

സീരിയൽ താരങ്ങളായ യുവ കൃഷ്ണയുടെയും മൃദുല വിജയ്‌യുടെയും വിവാഹമാണ് ജൂലൈ എട്ടിന്. വിവാഹത്തിനു മുന്നോടിയായുള്ള ഹൽദി ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ഇരുവരും ഇപ്പോൾ.

മിനി സ്ക്രീൻ പ്രേക്ഷകർ ഏറെ നാളായി കാത്തിരുന്ന വിവാഹമാണ് ഇരുവരുടേതും. വിവാഹ തീയതി അടുത്തെത്തിയതോടെ ഷൂട്ടിങ്ങിൽനിന്നും താൽക്കാലികമായി ബ്രേക്ക് എടുത്തിരിക്കുകയാണ് മൃദുല.

സാമൂഹ്യ മാധ്യമങ്ങളിലൂടെ ഹാൽദി ചടങ്ങിന്റെ ചിത്രങ്ങൾ മൃദുലയും യുവയും പങ്കുവച്ചിട്ടുണ്ട്. “ഒരുമിച്ചാവുമ്പോൾ ഞങ്ങൾ സുവർണ നിമിഷങ്ങൾ സൃഷ്ടിക്കുന്നു,” എന്ന അടിക്കുറിപ്പോട് കൂടിയാണ് മൃദുല ഈ ചിത്രങ്ങൾ പങ്കു വച്ചത്.

Read Here: മണവാട്ടിയായി മൃദുല, കാത്തിരുന്ന കല്യാണം ഇന്ന്

സോഷ്യൽ മീഡിയ വഴിയാണ് ഇരുവരും വിവാഹ തീയതി അറിയിച്ചിരുന്നത്. വിവാഹ ചടങ്ങിനായി സീരിയലിൽ നിന്ന് ഒരു ബ്രേക്ക് എടുക്കുകയാണെന്ന് പറഞ്ഞ് അടുത്തിടെ മൃദുല ഒു വീഡിയോ പങ്കുവച്ചിരുന്നു.

Read More: മൃദുലയെ ആദ്യമായി കാണുന്നത് കള്ളുഷാപ്പിൽ വച്ച്; യുവ കൃഷ്ണയുടെ വെളിപ്പെടുത്തൽ

ബാച്ചിലർ ആയിട്ടുളള തന്റെ അവസാന ദിവസത്തെ ഷൂട്ട് കഴിഞ്ഞുവെന്നും എല്ലാവരോടും യാത്ര പറഞ്ഞുവെന്നും സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെ മൃദുല പറഞ്ഞിരുന്നു. താൻ പോകുന്നതിൽ ഷൂട്ടിങ് ലൊക്കേഷനിലെ പലർക്കും വിഷമമാണെന്നും താരം വീഡിയോയിൽ പറഞ്ഞിരുന്നു.

കഴിഞ്ഞ വർഷമായിരുന്നു യുവയുടെയും മൃദുലയുടെയും വിവാഹ നിശ്ചയം. ഇതൊരു പ്രണയവിവാഹമല്ലെന്നും രണ്ട് കുടുംബക്കാരും ആലോചിച്ചുറപ്പിച്ച വിവാഹമാണെന്നുമായിരുന്നു ഇരുവരും വ്യക്തമാക്കിയത്. നിരവധി സീരിയലുകളിലൂടെയും ടിവി ഷോയിലൂടെയും മൃദുല വിജയ് ശ്രദ്ധേയയാണ്. ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്ന സീരിയലിലൂടെ ശ്രദ്ധേയനാണ് യുവ കൃഷ്ണ.

മൃദുലയുടെ വീട്ടിൽ കല്യാണം ആലോചിച്ച് പോയപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ചും യുവ ബിഹൈൻഡ്‌വുഡ്സിനു നൽകിയ അഭിമുഖത്തിൽ വിശദീകരിച്ചിരുന്നു. ”മൃദുലയാണ് വീട്ടിൽ പറയണമെന്ന് പറഞ്ഞത്. ഒരു ദിവസം മൃദുലയെ വീട്ടിൽ ഡ്രോപ് ചെയ്യാൻ പോയപ്പോഴാണ് വിവാഹ കാര്യം അവതരിപ്പിച്ചത്. മൃദുലയുടെ അച്ഛനോടും അമ്മയോടും സംസാരിച്ചശേഷം ഇറങ്ങാൻ നേരത്താണ് ഇക്കാര്യം പറഞ്ഞത്. മൃദുലയെ എനിക്ക് ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും പറഞ്ഞു. മറുപടി ഫോണിൽ വിളിച്ച് പറഞ്ഞാണ മതിയെന്ന് പറഞ്ഞ ഉടൻ തന്നെ അവിടെ നിന്നും പോവുകയായിരുന്നു,” യുവ പറഞ്ഞു.

മൃദുലയോട് ആദ്യമായി ഐ ലവ് യൂ പറഞ്ഞത് താനാണെന്നും ആദ്യം സോറി പറയുന്നത് താനാണെന്നും യുവ പറഞ്ഞു. മൃദുലയ്ക്ക് ആദ്യമായി വാങ്ങിച്ചു കൊടുത്തത് ഡയറി മിൽക്ക് ആണെന്നും മൃദുല തനിക്ക് വാങ്ങിച്ചു തന്നത് ടീ ഷർട്ടാണെന്നും യുവ വ്യക്തമാക്കി.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Mridula vijay haldi photos wedding with yuva krishna

Next Story
പ്രായം വെറുമൊരു നമ്പർ; പിറന്നാൾ ചിത്രങ്ങളുമായി ‘കുടുംബ വിളക്ക്’ താരം അമൃതamrutha nair, serial artist, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express