Latest News

വിവാഹ വേഷത്തിൽ മൃദുല വിജയ്‌യുടെ തകർപ്പൻ ഡാൻസ്; വീഡിയോ

നവവധുവായി അണിഞ്ഞൊരുങ്ങിയുളള മൃദുലയുടെ ഡാൻസ് നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്

mridula vijay, yuva krishna, ie malayalam

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായ യുവ കൃഷ്ണയുടെയും മൃദുല വിജയ്‌യുടെയും വിവാഹ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. ഇരുവരുടെയും വിവാഹ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ, മൃദുല വിജയ്‌യുടെ ഒരു ഡാൻസ് വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

വിവാഹ വേഷത്തിലാണ് മൃദുലയുടെ കിടിലൻ ഡാൻസ്. ചിമ്പുവിന്റെ സിനിമ ഈശ്വരനിലെ ഹിറ്റ് ഗാനത്തിനാണ് മൃദുല ചുവടുകൾ വച്ചത്. നവവധുവായി അണിഞ്ഞൊരുങ്ങിയുളള മൃദുലയുടെ ഡാൻസ് നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. മൃദുലയുടെ വെഡ്ഡിങ് ഫൊട്ടോഷൂട്ട് വീഡിയോയും സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് യുവ കൃഷ്ണയും മൃദുല വിജയ്‌യും വിവാഹിതരായത്. കഴിഞ്ഞ വർഷം വിവാഹ നിശ്ചയം കഴിഞ്ഞതു മുതൽ ആരാധകർ ഇരുവരും ഒന്നാവുന്നത് കാണാനായി കാത്തിരിക്കുകയായിരുന്നു. ആറ്റുകാൽ ദേവീ ക്ഷേത്രത്തിൽവച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

Read More: ഉണ്ണിയേട്ടനൊപ്പം പുതിയ തുടക്കം, വലതുകാൽ വച്ച് വീട്ടിലേക്ക്; വീഡിയോ പങ്കു വച്ച് മൃദുല

വിവാഹ ദിനത്തിൽ കസവു സാരിയുടുത്ത് സിംപിൾ ലുക്കിലായിരുന്നു മൃദുല എത്തിയത്. കസവ് സാരിയിൽ അതീവ സുന്ദരിയായിരുന്നു മൃദുല. വളരെ കുറച്ച് ആഭരണങ്ങളായിരുന്നു താരം അണിഞ്ഞത്. ഗോൾഡ് കസവു സാരിക്കൊപ്പം കസ്റ്റമൈസ്ഡ് ബ്ലൗസാണ് താരം ധരിച്ചത്. ബാക് സൈഡിലായി ഇരുവരുടെയും പേര് ചേർത്ത് മൃദ്‌വ എന്നത് നെയ്തെടുത്തിരുന്നു.

തിരുവനന്തപുരം സ്വദേശിയാണ് മൃദുല. നിരവധി സീരിയലുകളിലൂടെയും ടിവി ഷോയിലൂടെയും മൃദുല വിജയ് ശ്രദ്ധേയയാണ്. സറ്റാര്‍ മാജിക്കില്‍ സ്ഥിരമായി പങ്കെടുക്കുന്ന നടിയാണ് മൃദുല. ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്ന സീരിയലിലൂടെ ശ്രദ്ധേയനാണ് യുവ കൃഷ്ണ.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Mridula vijay dance on wedding dress yuva krishna529648

Next Story
Uppum Mulakum: കള്ളു കുടിച്ചു വന്ന ബാലുവിന് പാറുക്കുട്ടിയുടെ ഉപദേശം; ഉപ്പും മുളകും വീഡിയോuppum mulakum, uppum mulakum series latest episodes , latest episode, ഉപ്പും മുളകും പാറുക്കുട്ടി, Parukutty Uppum Mulakum, Uppum Mulakum Parukutty, uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma
The moderation of comments is automated and not cleared manually by malayalam.indianexpress.com