Latest News

അന്ന് സുഹൃത്തുക്കൾ, ഇന്ന് ദമ്പതികൾ; സന്തോഷം പങ്കിട്ട് മൃദുലയും യുവയും

ഒരു വർഷം കൊണ്ട് എല്ലാം മാറിമറിഞ്ഞുവെന്നും മൃദുല എഴുതിയിട്ടുണ്ട്

Mridula vijai, yuva krishna, ie malayalam

സന്തോഷകരമായ വിവാഹ ജീവിതം നയിക്കുകയാണ് മിനിസ്ക്രീൻ താരങ്ങളായ മൃദുല വിജയും യുവകൃഷ്ണയും. കഴിഞ്ഞ ജൂലൈ എട്ടിനായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹ നിശ്ചയം കഴിഞ്ഞ് ഒരു വർഷത്തിനു ശേഷമായിരുന്നു വിവാഹം. അടുത്തിടെ വിവാഹ ജീവിതം മൂന്നു മാസം തികഞ്ഞതിന്റെ സന്തോഷവും മൃദുല ആരാധകരുമായി പങ്കുവച്ചിരുന്നു.

കഴിഞ്ഞ ഒരു വർഷം കൊണ്ട് തങ്ങളുടെ ജീവിതത്തിലുണ്ടായ മാറ്റത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് ഇരുവരും. ‘അന്ന് സുഹൃത്തുക്കൾ, ഇന്ന് ഹാപ്പി കപ്പിൾ’ എന്നാണ് 2020 നവംബർ രണ്ടിലെയും 2021 നവംബർ രണ്ടിലെയും ഫൊട്ടോ ഷെയർ ചെയ്തുകൊണ്ട് ഇരുവരും ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഒരു വർഷം കൊണ്ട് എല്ലാം മാറിമറിഞ്ഞുവെന്നും മൃദുല എഴുതിയിട്ടുണ്ട്.

വിവാഹശേഷമുളള ജീവിതത്തിലെ ഓരോ സന്തോഷ നിമിഷങ്ങളും സോഷ്യൽ മീഡിയ വഴിയും തങ്ങളുടെ യൂട്യൂബ് പേജിലൂടെയും ഇരുവരും ആരാധകരുമായി പങ്കിടുന്നുണ്ട്. ആറ്റുകാൽ ദേവീ ക്ഷേത്രത്തിൽവച്ചായിരുന്നു മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായ യുവ കൃഷ്ണയും മൃദുല വിജയ്‌യും വിവാഹിതരായത്. യുവയും മൃദുലയും തമ്മിലുളള വിവാഹം മിനി സ്ക്രീൻ പ്രേക്ഷകർ ഏറെ കാത്തിരുന്ന ഒന്നായിരുന്നു.

‘തുമ്പപ്പൂ’ എന്ന സീരിയലിലാണ് മൃദുല വിജയ് ഇപ്പോൾ അഭിനയിക്കുന്നത്. പരമ്പരയിൽ വീണ എന്ന കഥാപാത്രത്തെയാണ് മൃദുല അവതരിപ്പിക്കുന്നത്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന മഞ്ഞിൽ വിരിഞ്ഞ പൂവിലാണ് യുവ അഭിനയിക്കുന്നത്.

Read More: പുതിയ ലുക്കിൽ യുവയ്ക്കൊപ്പം മൃദുല വിജയ്

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Mridula vijai yuva krishna shares new photo

Next Story
Uppum Mulakum: കള്ളു കുടിച്ചു വന്ന ബാലുവിന് പാറുക്കുട്ടിയുടെ ഉപദേശം; ഉപ്പും മുളകും വീഡിയോuppum mulakum, uppum mulakum series latest episodes , latest episode, ഉപ്പും മുളകും പാറുക്കുട്ടി, Parukutty Uppum Mulakum, Uppum Mulakum Parukutty, uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma
The moderation of comments is automated and not cleared manually by malayalam.indianexpress.com