Latest News
ധനുഷും ഐശ്വര്യയും വേർപിരിയുന്നു

ലൊക്കേഷനിൽനിന്നും മൃദുലയെ തട്ടിക്കൊണ്ടുപോയി യുവ; വീഡിയോ

ലൊക്കേഷനിൽ നിന്നൊരു ചെറിയ കിഡ്നാപ്പിങ് എന്ന ക്യാപ്ഷനോടെയാണ് യുവ വീഡിയോ ഷെയർ ചെയ്തത്

mridula vijay, yuva krishna, ie malayalam

വിവാഹശേഷം ജീവിതത്തിലെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങളും രസകരമായ നിമിഷങ്ങളും ഇൻസ്റ്റഗ്രാമിലൂടെ യുവകൃഷ്ണ ഷെയർ ചെയ്യാറുണ്ട്. വളരെ രസകരമായൊരു വീഡിയോയാണ് യുവ ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത്. ലൊക്കേഷനിൽനിന്നും മൃദുലയെ തട്ടിക്കൊണ്ടുപോകുന്ന വീഡിയോയാണിത്. ലൊക്കേഷനിൽ നിന്നൊരു ചെറിയ കിഡ്നാപ്പിങ് എന്ന ക്യാപ്ഷനോടെയാണ് യുവ വീഡിയോ ഷെയർ ചെയ്തത്.

സന്തോഷകരമായ വിവാഹ ജീവിതം നയിക്കുകയാണ് മിനിസ്ക്രീൻ താരങ്ങളായ മൃദുല വിജയും യുവകൃഷ്ണയും. കഴിഞ്ഞ ജൂലൈ എട്ടിനായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹ നിശ്ചയം കഴിഞ്ഞ് ഒരു വർഷത്തിനു ശേഷമായിരുന്നു വിവാഹം. ആറ്റുകാൽ ദേവീ ക്ഷേത്രത്തിൽവച്ചായിരുന്നു വിവാഹം.

‘തുമ്പപ്പൂ’ എന്ന സീരിയലിലാണ് മൃദുല വിജയ് ഇപ്പോൾ അഭിനയിക്കുന്നത്. പരമ്പരയിൽ വീണ എന്ന കഥാപാത്രത്തെയാണ് മൃദുല അവതരിപ്പിക്കുന്നത്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന മഞ്ഞിൽ വിരിഞ്ഞ പൂവിലാണ് യുവ അഭിനയിക്കുന്നത്.

Read More: പുതിയ ലുക്കിൽ യുവയ്ക്കൊപ്പം മൃദുല വിജയ്

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Mridula vijai yuva krishna funny video

The moderation of comments is automated and not cleared manually by malayalam.indianexpress.com