ജൂലൈയിലെ ഈ ദിനത്തിൽ; സന്തോഷകരമായ മൂന്നു മാസമെന്ന് മൃദുല വിജയ്

ആറ്റുകാൽ ദേവീ ക്ഷേത്രത്തിൽവച്ചായിരുന്നു മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായ യുവ കൃഷ്ണയും മൃദുല വിജയ്‌യും വിവാഹിതരായത്

mridula vijay, actress, ie malayalam

വിവാഹ ജീവിതം ആസ്വദിക്കുകയാണ് സീരിയൽ താരങ്ങളായ യുവ കൃഷ്ണയും മൃദുല വിജയും. വിവാഹശേഷമുളള ജീവിതത്തിലെ ഓരോ സന്തോഷ നിമിഷങ്ങളും സോഷ്യൽ മീഡിയ വഴിയും തങ്ങളുടെ യൂട്യൂബ് പേജിലൂടെയും ഇരുവരും ആരാധകരുമായി പങ്കിടുന്നുണ്ട്. ഇപ്പോഴിതാ വിവാഹ ജീവിതം മൂന്നു മാസം തികഞ്ഞതിന്റെ സന്തോഷം പങ്കിട്ടിരിക്കുകയാണ് മൃദുല.

ജൂലൈയിൽ ഈ ദിവസത്തിൽ, സന്തോഷകരമായ മൂന്നു മാസം എന്നാണ് മൃദുല സോഷ്യൽ മീഡിയയിൽ കുറിച്ചത്. യുവയ്ക്കൊപ്പമുളള ഫൊട്ടോയും മൃദുല പങ്കുവച്ചിട്ടുണ്ട്. ഇരുവരും യാത്ര പോയപ്പോൾ എപ്പോഴോ എടുത്ത ചിത്രമാണിത്.

ആറ്റുകാൽ ദേവീ ക്ഷേത്രത്തിൽവച്ചായിരുന്നു മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായ യുവ കൃഷ്ണയും മൃദുല വിജയ്‌യും വിവാഹിതരായത്. യുവയും മൃദുലയും തമ്മിലുളള വിവാഹം മിനി സ്ക്രീൻ പ്രേക്ഷകർ ഏറെ കാത്തിരുന്ന ഒന്നായിരുന്നു. വിവാഹ നിശ്ചയം കഴിഞ്ഞ് ഒരു വർഷത്തിനു ശേഷമായിരുന്നു വിവാഹം. ഇതൊരു പ്രണയവിവാഹമല്ലെന്നും രണ്ട് കുടുംബക്കാരും ആലോചിച്ചുറപ്പിച്ച വിവാഹമാണെന്നും യുവയും മൃദുലയും വ്യക്തമാക്കിയിരുന്നു.

നിരവധി സീരിയലുകളിലൂടെയും ടിവി ഷോയിലൂടെയും മൃദുല വിജയ് ശ്രദ്ധേയയാണ്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്ന സീരിയലിലൂടെ ശ്രദ്ധേയനാണ് യുവ കൃഷ്ണ.

Read More: നിങ്ങൾ ഇതിനെ ഭ്രാന്തെന്ന് വിളിക്കും, ഞാൻ സ്നേഹമെന്നും; യുവയ്ക്കൊപ്പമുളള ചിത്രവുമായി മൃദുല

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Mridula vijai yuva krishna 3rd month wedding anniverasry

Next Story
കുഞ്ഞ് ആണോ പെണ്ണോ? വളക്കാപ്പ് ചടങ്ങിൽ ചിരിയുണർത്തി അർജുന്റെ മറുപടി; വീഡിയോSowbhagya venkitesh, Sowbhagya venkitesh valaikkappu, Sowbhagya venkitesh valaikkappu photos
The moderation of comments is automated and not cleared manually by malayalam.indianexpress.com