മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കു ഏറെ സുപരിചിതരായ താരജോഡികളാണ് മൃദുലയും യുവയും.2022 ആഗസ്റ്റ് 19നാണ് മൃദുല വിജയ്ക്ക് ഒരു പെൺകുഞ്ഞ് പിറന്നത്. മകൾ ജനിച്ച വിവരം മൃദുലയും യുവയും സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു.മകളുടെ ചിത്രങ്ങളും വീഡിയോയുമായി ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ പങ്കുവയ്ക്കാറുണ്ട് താരങ്ങൾ. മകളുടെ ചോറൂണ് ചിത്രങ്ങളാണ് മൃദുല ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.
‘ധ്വനിയുടെ ചോറൂണ്’ എന്ന് അടികുറിപ്പ് നൽകിയാണ് ചിത്രം ഷെയർ ചെയ്‌തിരിക്കുന്നത്. കുടുംബാംഗങ്ങളെയും ചിത്രങ്ങളിൽ കാണാം. കുഞ്ഞ് ധ്വനിയ്ക്കും താരങ്ങൾക്കും ആരാധകർ ആശംസയറിയിച്ചിട്ടുണ്ട്.
അച്ഛനെയും അമ്മയെയും പോലെ ധ്വനിയും സീരിയിൽ മുഖ കാണിച്ചിരുന്നു.39 ദിവസം മാത്രം പ്രായമുളളപ്പോഴാണ് കുഞ്ഞ് ഷൂട്ടിങ്ങിനായി എത്തിയത്. യുവയുടെ തന്നെ ‘മഞ്ഞിൽ വിരിഞ്ഞ് പൂവി’ലാണ് ധ്വനിയെത്തിയത്.
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് മൃദുല വിജയ്. 2020 ജൂലൈയിലായിരുന്നു സീരിയൽ താരങ്ങളായ യുവ കൃഷ്ണയും മൃദുല വിജയും വിവാഹിതരായത്. വിവാഹ നിശ്ചയം കഴിഞ്ഞ് ഒരു വർഷത്തിനുശേഷമായിരുന്നു വിവാഹം. ഇതൊരു പ്രണയവിവാഹമല്ലെന്നും രണ്ട് കുടുംബക്കാരും ആലോചിച്ചുറപ്പിച്ച വിവാഹമാണെന്നും യുവയും മൃദുലയും വ്യക്തമാക്കിയിരുന്നു, ആറ്റുകാൽ ദേവീ ക്ഷേത്രത്തിൽവച്ചായിരുന്നു മൃദുലയുടെ കഴുത്തിൽ യുവ താലി ചാർത്തിയത്.