മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട നടിയായ മൃദുല വിജയ്യുടെ പുതിയ ലുക്ക് ശ്രദ്ധേയമാകുന്നു. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ‘ഒരു ചിരി ഇരു ചിരി ബംപർ’ പരിപാടിയിൽ അതിഥികളായി യുവയും മൃദുലയും എത്തുന്നുണ്ട്. ഈ പരിപാടിക്കാണ് മൃദുല പുതിയ ലുക്ക് സ്വീകരിച്ചത്.
പുതിയ ലുക്കിലുള്ള മൃദുലയെ കണ്ടാൽ ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. പുതിയ ഫൊട്ടോയ്ക്ക് നിരവധി ആരാധകരാണ് കമന്റ് ചെയ്തിരിക്കുന്നത്. പുതിയ ലുക്കിൽ മൃദുല സുന്ദരിയായിട്ടുണ്ടെന്നാണ് പലരും പറഞ്ഞിരിക്കുന്നത്.
വിവാഹ ജീവിതം മൂന്നു മാസം തികഞ്ഞതിന്റെ സന്തോഷം അടുത്തിടെ മൃദുല പങ്കിട്ടിരുന്നു. ജൂലൈയിൽ ഈ ദിവസത്തിൽ, സന്തോഷകരമായ മൂന്നു മാസം എന്നാണ് മൃദുല സോഷ്യൽ മീഡിയയിൽ കുറിച്ചത്.
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായ യുവ കൃഷ്ണയും മൃദുല വിജയും ജീവിതത്തിൽ ഒന്നായത് ആരാധകർക്ക് ഏറെ സന്തോഷമേകിയ ഒന്നായിരുന്നു. കഴിഞ്ഞ ജൂലൈ എട്ടിനായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹ നിശ്ചയം കഴിഞ്ഞ് ഒരു വർഷത്തിനു ശേഷമായിരുന്നു വിവാഹം.
വിവാഹശേഷമുളള ജീവിതത്തിലെ ഓരോ സന്തോഷ നിമിഷങ്ങളും സോഷ്യൽ മീഡിയ വഴിയും തങ്ങളുടെ യൂട്യൂബ് പേജിലൂടെയും ഇരുവരും ആരാധകരുമായി പങ്കിടാറുണ്ട്.