ആഗസ്റ്റ് 19നാണ് സീരിയൽ താരം മൃദുല വിജയ്ക്ക് ഒരു പെൺകുഞ്ഞ് പിറന്നത്. മകൾ ജനിച്ച വിവരം മൃദുലയും യുവയും സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു.ഇപ്പോള്‍ മകള്‍ ആദ്യമായി സീരിയലില്‍ മുഖം കാണിച്ചതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ഇരുവരും.
മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന ‘ മഞ്ഞില്‍ വിരിഞ്ഞ പൂവ്’ എന്ന സീരിയലിലാണ് കുഞ്ഞു ധ്വനി അഭിനയിച്ചത്. യുവ തന്നെയാണ് ഈ സീരിയലില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ‘ഷൂട്ടിങ്ങിനായി ദിവസങ്ങള്‍ മാത്രമുളള ഒരു കുട്ടിയെ വേണമായിരുന്നു. അങ്ങനെയാണ് ധ്വനി സീരിലില്‍ എത്തുന്നത്’ യുവ പറഞ്ഞു. 39 ദിവസം മാത്രം പ്രായമുളളപ്പോഴാണ് കുഞ്ഞ് ഷൂട്ടിങ്ങിനായി എത്തിയത്. എല്ലാ സുരക്ഷ മുന്‍കരുതലുകളും പാലിച്ചിരുന്നുവെന്ന് യുവ പറയുന്നു.
സീരിലില്‍ സോന എന്ന കഥാപാത്രത്തിന്റെ മകളായിട്ടാണ് ധ്വനിയെ കാണിക്കുന്നത്. ‘ അച്ഛന്റെയും മകളുടെയും ആദ്യ സീരിയല്‍ ‘മഞ്ഞില്‍ വിരിഞ്ഞ പൂവ്’ ആണെന്നു പറയാലോ’ എന്നു സന്തോഷത്തോടെ മൃദുല വീഡിയോയില്‍ പറയുന്നതു കാണാം.