scorecardresearch

ഒരുവീട്ടില്‍ രണ്ട് ഗര്‍ഭിണികളുണ്ടായാല്‍ ഇതാണ് അവസ്ഥ; വീഡിയോയുമായി മൃദുല വിജയ്

സന്തോഷത്തോടെ മത്സരിച്ച് ഡാൻസ് ചെയ്യുന്ന മൃദുലയേയും പാർവ്വതിയേയുമാണ് വീഡിയോയിൽ കാണാനാവുക

mridula vijay, serial actress, ie malayalam

ജീവിതത്തിലെ ആദ്യ കൺമണിക്കായ് കാത്തിരിക്കുകയാണ് മൃദുല വിജയ്. അമ്മയാകാൻ തയ്യാറെടുക്കുന്ന മൃദുല തൽക്കാലത്തേക്ക് അഭിനയത്തിൽനിന്നും ബ്രേക്ക് എടുത്തിരിക്കുകയാണ്. മൃദുലയുടെ അനിയത്തിയായ പാർവ്വതിയും ഗര്‍ഭിണിയാണ്.

രണ്ടു ഗർഭിണികൾ ഒരു വീട്ടിൽ ഉണ്ടായാൽ ഇതാണ് അവസ്ഥയെന്ന് പറഞ്ഞ് പുതിയ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് മൃദുല. സന്തോഷത്തോടെ മത്സരിച്ച് ഡാൻസ് ചെയ്യുന്ന മൃദുലയേയും പാർവ്വതിയേയുമാണ് വീഡിയോയിൽ കാണാനാവുക.

അമ്മയാകാൻ പോകുന്ന സന്തോഷവാർത്ത യുവകൃഷ്ണയും മൃദുല വിജയും തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് അറിയിച്ചത്. പ്രെഗ്നന്‍സി ടെസ്റ്റ് റിസള്‍ട്ടിന്റെ ഫൊട്ടോ ഇരുവരും ഷെയർ ചെയ്തിരുന്നു. ”ഞങ്ങളുടെ ജീവിതത്തിലെ ജൂനിയർ സൂപ്പർ ഹീറോയുടെ വരവിനായ് കാത്തിരിക്കുകയാണ്. ഡോക്ടർ വിശ്രമം നിർദേശിച്ചിരിക്കുന്നതിനാൽ തുമ്പപ്പൂ സീരിയലിൽനിന്നും പിന്മാറുകയാണ്. എന്നോട് ക്ഷമിക്കണം. ‘മൃദ്‌വ’ എന്ന യൂട്യൂബ് വ്‌ളോഗിലൂടെ നിങ്ങള്‍ക്കൊപ്പം ഉണ്ടാവും,” മൃദുല ഇന്‍സ്റ്റഗ്രാമിൽ കുറിച്ചു. 2020 ജൂലൈയിലായിരുന്നു യുവയുടെയും മൃദുലയുടെയും വിവാഹം.

കുടുംബ വിളക്കിലെ ശീതൾ എന്ന കഥാപാത്രത്തിലൂടെയാണ് പാർവ്വതി മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയത്. ഈ പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടെയാണ് പാര്‍വതിയും അരുണും പ്രണയത്തിലായതും പിന്നീട് വിവാഹിതരായതും. വിവാഹശേഷം അഭിനയ ജീവിതം അവസാനിപ്പിക്കുകയായിരുന്നു പാർവ്വതി.

Read More: അമ്മയാകാനൊരുങ്ങുന്നു, തുമ്പപ്പൂ സീരിയലിൽനിന്നും പിന്മാറിയതായി മൃദുല വിജയ്

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Mridhula vijay shares dance video with sister

Best of Express