നമ്മള് പൊളിയല്ലേ; രസകരമായ ചിത്രവുമായി മൃദുലയും യുവയും

സ്റ്റാർ മാജിക് ഷൂട്ടിനിടെ പകർത്തിയ രസകരമായൊരു ചിത്രം പങ്കുവയ്ക്കുകയാണ് മൃദുല

actress mridhula vijay, നടിമൃദുല വിജയ്‌ , actor yuva krishna, നടന്‍ യുവ കൃഷ്ണ, mrudhula and yuva wedding, mrudhula and yuva marriage, മലയാളം സീരിയല്‍ നടിവിവാഹം,malayalam serial actor marriage, malayalam serial, മലയാളം സീരിയലുകള്‍ ie malayalam

മലയാള സീരിയൽലോകം കാത്തിരിക്കുന്ന വിവാഹമാണ് നടി മൃദുല വിജയിയുടെയും നടൻ യുവകൃഷ്ണയുടെയും. വീട്ടുകാർ കണ്ടെത്തി ഉറപ്പിച്ച വിവാഹമാണെങ്കിലും ഇപ്പോൾ കട്ട പ്രണയത്തിലാണ് ഇരുവരും. ഒന്നിച്ചുള്ള ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ഇരുവരും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, സ്റ്റാർ മാജിക് ഷൂട്ടിനിടെ പകർത്തിയ രസകരമായൊരു ചിത്രം പങ്കുവയ്ക്കുകയാണ് മൃദുല.

കമ്മലൊക്കെ ഇട്ട്, മുടിയൊക്കെ കൊമ്പ് കെട്ടി, വലിയ പൊട്ടുമിട്ടിരിക്കുന്ന യുവയേയും മീശയൊക്കെ വരച്ച് ജാഡയിട്ടിരിക്കുന്ന മൃദുലയേയുമാണ് ചിത്രത്തിൽ കാണാനാവുക.

അടുത്തിടെ പെണ്ണ് കാണൽ ചടങ്ങിന്റെ വീഡിയോയും മൃദുല പങ്കുവച്ചിരുന്നു. മൃദ്‌വ വ്ളോഗ്സ് എന്ന ഇവരുടെ യൂട്യൂബ് ചാനലിലൂടെയാണ് ഇരുവരുടെയും പെണ്ണ് കാണൽ ചടങ്ങ് ആരാധകർക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നത്. യുവ കുടുംബസമേതമാണ് ചടങ്ങിന് എത്തിയിരിക്കുന്നത്. സുന്ദരിയായി, മുല്ലപ്പൂ ചൂടി സാധാരണ പെണ്ണ് കാണൽ ചടങ്ങിലെ പോലെ മൃദുല ചായയുമായി എത്തുന്നുണ്ട്. പിന്നെയാണ് രസകരമായ സംഭവങ്ങൾ.

Read Also: മൃദുലയ്ക്ക് യുവകൃഷ്ണയുടെ സർപ്രൈസ്, ഇത്തവണ ശരിക്കും ഞെട്ടിച്ചുവെന്ന് താരം

ആദ്യം ചായയുമായി യുവയുടെ അമ്മയുടെ അടുത്ത് എത്തുന്ന മൃദുലയെ അമ്മ യുവയുടെ അടുത്തേക്ക് കൈകാട്ടി വിടുന്നു. ചായയുമായി ചെല്ലുന്ന മൃദുലയുടെ അടുത്ത് ‘അമ്മക്ക് കൊടുത്തില്ലേ’, ‘പെണ്ണിന്റെ കൈ വിറക്കുന്നതെന്ത്’ തുടങ്ങിയ ചോദ്യങ്ങളുമായി റാഗ് ചെയ്യുകയാണ് യുവ. പിന്നിൽ നിന്ന് ആരോ ‘വിടെടാ, പരീക്ഷിക്കല്ലേ’ എന്ന് യുവയോട് പറയുന്നുണ്ട്. അതോടെയാണ് യുവ ചായ എടുക്കുന്നത്.

രസകരമായ ഈ കുഞ്ഞ് വീഡിയോക്ക് ”ഒറിജിനൽ പെണ്ണ് കാണൽ റാഗിങ്’ എന്നാണ് ക്യാപ്ഷൻ കൊടുത്തിരിക്കുന്നത്. നിരവധി ആരധകർ വീഡിയോക്ക് കമന്റുകളുമായി എത്തുന്നുണ്ട്. ചെറിയ വീഡിയോ വേഗം തീർന്നു പോയി എന്ന പരിഭവങ്ങളുമുണ്ട്.

കഴിഞ്ഞ വർഷം അവസാനമാണ് ഇരുവരും വിവാഹിതരാകുന്ന വാർത്ത ആരാധകരോട് പങ്കുവെച്ചത്. വിവാഹ നിശ്ചയവും കഴിഞ്ഞിരുന്നു. ആറു മാസം കഴിഞ്ഞാണ് വിവാഹം എന്ന് മൃദുല അന്ന് പറഞ്ഞിരുന്നു. സീരിയൽ നടിയായ രേഖ രതീഷാണ് ഇരുവരുടെയും വിവാഹ ആലോചനക്ക് നേതൃത്വം കൊടുത്തത്.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Mridhula vijay shares a funny pic with yuva krishna star magic

Next Story
Bigg Boss Malayalam Season 3 Latest Episode 02 April Highlights: അനൂപും അഡോണിയും ജയിലിലേക്ക്Bigg Boss, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination
The moderation of comments is automated and not cleared manually by malayalam.indianexpress.com