മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമായ മൃദുല വിജയ് അമ്മയാകാൻ പോകുന്നു. ഈ സന്തോഷവാർത്ത യുവകൃഷ്ണയും മൃദുല വിജയും തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് അറിയിച്ചത്. പ്രെഗ്നന്‍സി ടെസ്റ്റ് റിസള്‍ട്ടിന്റെ ഫൊട്ടോ ഇരുവരും ഷെയർ ചെയ്തിട്ടുണ്ട്.
”ഞങ്ങളുടെ ജീവിതത്തിലെ ജൂനിയർ സൂപ്പർ ഹീറോയുടെ വരവിനായ് കാത്തിരിക്കുകയാണ്. ഡോക്ടർ വിശ്രമം നിർദേശിച്ചിരിക്കുന്നതിനാൽ തുമ്പപ്പൂ സീരിയലിൽനിന്നും പിന്മാറുകയാണ്. എന്നോട് ക്ഷമിക്കണം. ‘മൃദ്വ’ എന്ന യൂട്യൂബ് വ്ളോഗിലൂടെ നിങ്ങള്‍ക്കൊപ്പം ഉണ്ടാവും,” മൃദുല ഇന്‍സ്റ്റഗ്രാമിൽ കുറിച്ചു.
ഞാനൊരു അച്ഛനാവാൻ പോവുന്നു, എന്റെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. നിങ്ങളുടെ പ്രാർത്ഥനയും അനുഗ്രഹവും വേണമെന്നാണ് യുവ കുറിച്ചത്. മൂക്ക് പൊത്തി മൃദുല ഭക്ഷണം കഴിക്കുന്ന വീഡിയോയും യുവ ഷെയർ ചെയ്തിട്ടുണ്ട്. ‘ഇനി എന്തൊക്കെ കാണണം ഈശ്വരാ’ എന്നാണ് വീഡിയോയ്ക്ക് യുവ നൽകിയ ക്യാപ്ഷൻ.
2020 ജൂലൈയിലായിരുന്നു യുവയുടെയും മൃദുലയുടെയും വിവാഹം. വിവാഹ നിശ്ചയം കഴിഞ്ഞ് ഒരു വർഷത്തിനുശേഷമായിരുന്നു വിവാഹം. ഇതൊരു പ്രണയവിവാഹമല്ലെന്നും രണ്ട് കുടുംബക്കാരും ആലോചിച്ചുറപ്പിച്ച വിവാഹമാണെന്നും യുവയും മൃദുലയും വ്യക്തമാക്കിയിരുന്നു. ആറ്റുകാൽ ദേവീ ക്ഷേത്രത്തിൽവച്ചായിരുന്നു മൃദുലയുടെ കഴുത്തിൽ യുവ താലി ചാർത്തിയത്.
Read More: യുവയുടെ കല്യാണം കാണാൻ നിൽക്കാതെ മൃദുല ഇറങ്ങിപ്പോയി; വീഡിയോ