/indian-express-malayalam/media/media_files/uploads/2023/09/Mridhula-Vijay.jpg)
Photo: Mridhula Vijai | Instagram
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് മൃദുല വിജയ്. 2020 ജൂലൈയിലായിരുന്നു സീരിയൽ താരങ്ങളായ യുവ കൃഷ്ണയും മൃദുല വിജയും വിവാഹിതരായത്. കഴിഞ്ഞ വർഷം ഓഗസ്റ്റിലായിരുന്നു മൃദുലയ്ക്കും യുവയ്ക്കും ഒരു കുഞ്ഞു പിറന്നത്. ധ്വനി കൃഷ്ണ എന്നാണ് മകൾക്ക് പേരു നൽകിയിരിക്കുന്നത്.
പ്രസവത്തോടെ വർധിച്ച ശരീരഭാരം കുറച്ച് വമ്പൻ മേക്കോവർ നടത്തിയിരിക്കുകയാണ് മൃദുല ഇപ്പോൾ. ഒരു കുഞ്ഞിനെയും വച്ച് വർക്കൗട്ട് ചെയ്ത് ശരീരഭാരം കുറയ്ക്കൽ എളുപ്പമല്ലെങ്കിലും ഞാനതു ചെയ്തുവെന്നാണ് മൃദുല കുറിക്കുന്നത്. നല്ല ട്രെയിനർക്ക് കുറിപ്പിൽ നന്ദി പറയുന്നുമുണ്ട് മൃദുല.
തിരുവനന്തപുരം സ്വദേശിയാണ് മൃദുല വിജയ്. സഹോദരി പാര്‍വ്വതിയും സീരിയലുകളില്‍ വേഷമിട്ടിരുന്നെങ്കിലും വിവാഹശേഷം അഭിനയത്തോട് വിട പറഞ്ഞു. മൃദുലയുടെ ആദ്യ സീരിയല്‍ 2011ൽ സംപ്രേഷണം ആരംഭിച്ച 'കല്യാണ സൗഗന്ധികം' ആയിരുന്നു . പിന്നീട് 'കൃഷ്‍ണതുളസി', 'ഭാര്യ', 'പൂക്കാലം വരവായ്', 'തുമ്പപ്പൂ' എന്നിവയിലും നായികയായി മൃദുല വിജയ് ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
ഭാര്യ എന്ന സീരിയലിലെ രോഹിണിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് മൃദുല മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം കവർന്നത്. വിവാഹവും കുഞ്ഞുമൊക്കെയായി കുറച്ചുനാള്‍ മൃദുല സീരിയലില്‍ നിന്ന് വിട്ടുനിന്നെങ്കിലും ഇപ്പോള്‍ റാണി രാജ സീരിയലിലൂടെ വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.