Mr & Mrs Reality Show, Zee Keralam: കൊച്ചി: സരിഗമപ കേരളത്തിന്റെ ആദ്യ സീസണ് അവസാനിച്ചത്തിന് തൊട്ട് പിന്നാലെ മലയാളികള്‍ക്കായി സീ കേരളം പുതിയ ഒരു റിയാലിറ്റി ഷോ ഒരുക്കിയിരിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലായ എട്ട് ദമ്പതിമാര്‍ മത്സരിക്കുന്ന ‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ’ എന്ന പുതിയ ഷോ ഒക്ടോബര്‍ നാലിന് വൈകുന്നേരം ഏഴു മണിക്ക് ആരംഭിക്കും. നടനും അവതാരകനുമായ ജിപി എന്ന ഗോവിന്ദ് പദ്മസൂര്യയാണ് ഷോയുടെ പ്രധാന വിധികര്‍ത്താവ്. ഒരിടവേളയ്ക്കു ശേഷമാണ് പ്രേക്ഷകരുടെ ജിപി തിരികെ മിനിസ്ക്രീനില്‍ തിരിച്ചെത്തുന്നത്.
‘ഇത്തവണ വ്യത്യസ്തമായ ഒരു റോളില്‍ വീണ്ടും ടെലിവിഷനില്‍ എത്തുന്നതിന്റെ ത്രില്ലിലാണ് ഞാന്‍. ഇക്കുറി എത്തുന്നത് ‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ്’ ഷോയുടെ ജഡ്ജ് ആയിട്ടാണ് കൂടെ പ്രേക്ഷകരെ ചിരിപ്പിക്കാന്‍ ഒരു കലപിലക്കൂട്ടം തന്നെയുണ്ടാകും. രസകരമായ ഒരു ഷോയ്ക്ക് തയാറായിക്കോളൂ,’ താരം പറയുന്നു. ജിപി യോടൊപ്പം സരിഗമപ കേരളത്തിന്റെ അവതാരകാരനായ ജീവ ജോസഫും ഉണ്ട്.
ദമ്പതിമാര്‍ക്കുള്ള ഒരു ഷോ ആയതു കൊണ്ട് തന്നെ ജീവ ഇക്കുറി ഒറ്റക്കല്ല തന്റെ പ്രിയതമ അപര്‍ണ തോമസും അവതാരകയായി കൂടെ കൂട്ടിയിട്ടുണ്ട്. അവതാരകയായി അപര്‍ണയുടെ അരങ്ങേറ്റ വേദി കൂടിയായി മാറും ‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ്’. ഇതാദ്യമായാണ് സോഷ്യല്‍ മീഡിയയില്‍ ഏറ്റവും ആരാധിക്കപ്പെടുന്ന ദമ്പതികള്‍ ഒരു ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ സ്ക്രീന്‍ പങ്കിടുന്നത്. ഇവരോടൊപ്പം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയ എട്ട് ദമ്പതിമാരും ഉണ്ടാകും. ദമ്പതികളെക്കുറിച്ചും ഷോയെക്കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ സീ കേരളത്തിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ അറിയാം.
Read more: Uppum Mulakum: എവിടെയായിരുന്നു ഇത്രനാൾ; ജൂഹിയുടെ ചിത്രമേറ്റെടുത്ത് ആരാധകർ