‘അവൾ പോയി, വേദനകളില്ലാത്ത ലോകത്തേക്ക്’; ശരണ്യയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് മമ്മൂട്ടിയും മഞ്ജു വാര്യരും

ബ്രെയിൻ ട്യൂമർ ബാധിച്ച ശരണ്യ പതിനൊന്നു തവണയാണ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്. കോവിഡ് ബാധിച്ചതോടെ ശരണ്യയുടെ ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു

Actress Saranya, Saranya Sasi, Saranya, Actress Saranya Sasi, Tumor, Cancer, ശരണ്യ, ശരണ്യ ശശി, Saranya Sasi Passes Away, ശരണ്യ അന്തരിച്ചു, ശരണ്യ ശശി അന്തരിച്ചു, ശരണ്യക്ക് വിട, saranya dead

കാൻസറിനോട് പടപൊരുതി നിരവധി പേർക്ക് പ്രചോദനമായ നടി ശരണ്യയും ഇനി ഓർമ. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ ശരണ്യ ശശി മരണത്തിന് കീഴടങ്ങിയത്. പത്തുവർഷത്തോളം നീണ്ട കാൻസർ പോരാട്ടത്തിനിടെ കോവിഡ് കൂടിയെത്തിയതോടെയാണ് ശരണ്യയുടെ ആരോഗ്യം മോശമായതും മരണത്തിന് കീഴടങ്ങുന്നതും.

വേദനകളെയും അർബുദത്തെയും അതിജീവിച്ച്, ഓരോ തിരിച്ചടിയിലും ജീവിതത്തോട് പൊരുതി ഒടുവിൽ ശരണ്യ വിട പറയുമ്പോൾ കണ്ണീരോടെ ശരണ്യയെ യാത്രയാക്കുകയാണ് താരങ്ങളും സഹപ്രവർത്തകരും കൂട്ടുകാരും. മമ്മൂട്ടി, മഞ്ജുവാര്യർ, ഉണ്ണി മുകുന്ദൻ എന്നിവരും ശരണ്യയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചിട്ടുണ്ട്.

Read more: വേദനകൾക്കൊടുവിൽ ശരണ്യ വിട പറഞ്ഞു

വർഷങ്ങളായി കാൻസറിന് ചികിത്സയിൽ തുടരുകയായിരുന്നു ശരണ്യ. 2012ലാണ് ബ്രെയിൻ ട്യൂമർ ആദ്യം തിരിച്ചറിയുന്നത്. ബ്രെയിൻ ട്യൂമർ ബാധിച്ച ശരണ്യ പതിനൊന്നു തവണയാണ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്. പിന്നീട് ഈ വർഷം മേയിൽ ശരണ്യക്ക് വീണ്ടും ട്യൂമർ ബാധിച്ചിരുന്നു. ട്യൂമറിനൊപ്പം കോവിഡ് ബാധയുണ്ടായതും ശരണ്യയുടെ ആരോഗ്യത്തെ ബാധിച്ചിരുന്നു.

മേയ് 23നാണ് ശരണ്യയെ കോവിഡ് ബാധിച്ച നിലയിൽ ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നീട് ആരോഗ്യനില വഷളായതോടെ അവരെ വെന്റിലേറ്റർ സഹായമുള്ള ഐസിയുവിലേക്കും മാറ്റിയിരുന്നു. ജൂൺ 10ന് ശരണ്യ കോവിഡ് നെഗറ്റീവ് ആയി ഐസിയുവിൽ നിന്ന് മാറ്റിയെങ്കിലും ആരോഗ്യനില വഷളായതിനെത്തുടർന്ന് അന്ന് രാത്രി തന്നെ വീണ്ടും ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ശരണ്യയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

ശരണ്യയുടെ മരണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രിയും. “ചലച്ചിത്രതാരം ശരണ്യ ശശിയുടെ നിര്യാണം വലിയ വേദനയാണുളവാക്കുന്നത്. അർബുദ രോഗബാധയ്ക്ക് മുൻപിൽ ആത്‌മവിശ്വാസം കൈവിടാതെ പോരാടിയ ശരണ്യയുടെ ജീവിതം സമൂഹത്തിന് ശുഭാപ്തിവിശ്വാസവും പ്രചോദനവും പകർന്നു. തൻ്റെ ചികിത്സാ ചെലവിനായി നീക്കി വച്ച തുകയിൽ നിന്നും കേരളം പ്രളയക്കെടുതികളെ നേരിടുന്ന ഘട്ടത്തിൽ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകിയ ശരണ്യയുടെ സാമൂഹിക പ്രതിബദ്ധതയും സഹജീവി സ്നേഹവും ഏവർക്കും മാതൃകയാണ്. ശരണ്യയുടെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കു ചേരുന്നു. ആദരാഞ്ജലികൾ അർപ്പിക്കുന്നു.”

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Movie television actress saranya sasi passes away condolence

Next Story
വിവാഹ തീയതി വെളിപ്പെടുത്തി പൗർണമിതിങ്കൾ താരം വിഷ്ണുPournamithinkal, Pournamithinkal Vishnu wedding, Pournamithinkal Vishnu Engagement, Vishnu Nair engagement, Pournamithinkal Prem Engagement, പൗർണമിതിങ്കൾ, പൗർണമിതിങ്കൾ പ്രേം
The moderation of comments is automated and not cleared manually by malayalam.indianexpress.com