/indian-express-malayalam/media/media_files/uploads/2021/03/Mounaragam-Aishwarya-Ramsai.jpg)
'മൗനരാഗം' എന്ന പരമ്പരയിലൂടെ മലയാളികളുടെ ഇഷ്ടം കവർന്ന താരമാണ് ഐശ്വര്യ റംസായി. കല്യാണി എന്ന സംസാരശേഷിയില്ലാത്ത പെൺകുട്ടിയായാണ് ഐശ്വര്യ 'മൗനരാഗ'ത്തിൽ എത്തുന്നത്. ഇപ്പോഴിതാ, ഐശ്വര്യയുടെ പുതിയ ചിത്രങ്ങളാണ് ആരാധകരെ അമ്പരപ്പിക്കുന്നത്. മണവാട്ടിയെ പോലെ അണിഞ്ഞൊരുങ്ങിയ ഐശ്വര്യയെ ആണ് ചിത്രങ്ങളിൽ കാണാനാവുക. കല്യാണിയുടെ കല്യാണം കഴിഞ്ഞോ എന്നാണ് ആരാധകരുടെ ചോദ്യം.
എന്നാൽ വിവാഹിതയാവാൻ പോവുന്നത് ഐശ്വര്യയല്ല, ഐശ്വര്യയുടെ സഹോദരിയാണ്. സഹോദരിയുടെ വിവാഹം ഉറപ്പിക്കൽ ചടങ്ങിൽ നിന്നും എടുത്തതാണ് ഈ ചിത്രങ്ങൾ. സഹോദരിയുടെ വിവാഹ നിശ്ചയ വേദിയിൽ നൃത്തമാടുന്ന ഐശ്വര്യയേയും ചിത്രങ്ങളിൽ കാണാം.
തമിഴ് നാട്ടിലെ കാരൈകുടി സ്വദേശിനിയാണ് ഐശ്വര്യ. ഒരു ബാലതാരമായാണ് ഐശ്വര്യ തന്റെ അഭിനയജീവിതം ആരംഭിച്ചത്. 'കുലദൈവം' എന്ന സീരിയലിലൂടെയായിരുന്നു ഐശ്വര്യയുടെ തുടക്കം. കല്യാണവീട്, സുമംഗലി എന്നിങ്ങനെയുള്ള പരമ്പരകളിലൂടെയും ഐശ്വര്യ ശ്രദ്ധ നേടി.
Read more: മാധുരിയെ ഞെട്ടിച്ച ഡാൻസ് പ്രകടനവുമായി ഒരു വീട്ടമ്മ; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.