ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ സീരിയലാണ് മൗനരാഗം. സംസാര ശേഷിയില്ലാത്ത കല്യാണി എന്ന പെൺകുട്ടിയുടെ ജീവിതകഥ പറയുന്ന സീരിയിനു വലിയ ആരാധക വൃന്ദം തന്നെയുണ്ട്. മൗനരാഗത്തിലെ താരങ്ങൾ ഒന്നിച്ചുള്ള ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
സീരിയലിലെ ഒരു രംഗം ചിത്രീകരിക്കുന്നതിനിടയിൽ സംഭവിച്ച ചില രസകരമായ കാഴ്ചകൾ കോർത്തിണക്കിയ വീഡിയോ പങ്കുവച്ചിരിക്കുകയാണ് നടി ശ്രീശ്വേത. താരങ്ങൾ തമ്മിലുള്ള കൂട്ടയടിയാണ് വീഡിയോയിൽ കാണാനാവുക.
“ഈ രംഗം എനിക്ക് വളരെയധികം ഇഷ്‌ടപ്പെട്ടു. ഈ സീൻ ചിത്രീകരിക്കാൻ പോകുന്നെന്ന് പറഞ്ഞപ്പോൾ തന്നെ എനിക്ക് ഉറപ്പായിരുന്നു നിങ്ങളിത് നല്ലവണ്ണം ആസ്വദിക്കുമെന്നത്. സോണിയ്ക്കും മൗനരാഗം ടീമിനും നിങ്ങൾ നൽകുന്ന സ്‌നേഹത്തിനു നന്ദി” എന്നാണ് താരം വീഡിയോയ്ക്ക് താഴെ കുറിച്ചത്.
താരങ്ങളായ ബീന ആന്റണി, ജിത്തു വേണുഗോപാൽ എന്നിവർ വീഡിയോയ്ക്ക് താഴെ കമന്റു ചെയ്‌തിട്ടുണ്ട്.സീൻ എന്തായാലും അടിപൊളിയായിട്ടുണ്ട്, സോണി ഫ്ളവറല്ലടാ ഫയറാണ് തുടങ്ങിയ രസകരമായ കമന്റുകളാണ് ആരാധകർ പോസ്റ്റിനു താഴെ പറയുന്നത്. സീരിയലിൽ സോണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ശ്രീശ്വേതയാണ്.