scorecardresearch

കിരണുമായി പ്രണയത്തിലാണോ? മൗനരാഗം താരം ശ്രീ ശ്വേത പറയുന്നു

മൗനരാഗം താരമായ കല്യാൺ ഖന്നയുമായി പ്രണയത്തിലാണെന്ന വാർത്തകളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശ്രീശ്വേത

കിരണുമായി പ്രണയത്തിലാണോ? മൗനരാഗം താരം ശ്രീ ശ്വേത പറയുന്നു

പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിൽ ഒന്നായ മൗനരാഗം സീരിയലിലൂടെ ശ്രദ്ധ നേടിയ അഭിനേതാക്കളാണ് കല്യാൺ ഖന്നയും ശ്രീശ്വേതയും. ഇരുവരും പ്രണയത്തിലാണ്, ഒടുവിൽ നായിക വില്ലനുമായി പ്രണയത്തിലായിരിക്കുകയാണ് എന്നിങ്ങനെയുള്ള ഗോസിപ്പുകൾ ഇരുവരെയും കുറിച്ച് പ്രചരിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ ഈ വാർത്തകളോട് പ്രതികരിച്ച് രംഗത്തുവന്നിരിക്കുകയാണ് ശ്രീശ്വേത. ഇൻസ്റ്റഗ്രാമിൽ ആരാധകരുമായി സംവദിക്കുമ്പോഴാണ് ശ്വേത ഇക്കാര്യം വ്യക്തമാക്കിയത്.

“ഞങ്ങൾ പ്രണയത്തിലല്ല. വാർത്തകൾ കണ്ട് ഞങ്ങൾ രണ്ടാളും ചിരിച്ചു. ഞങ്ങൾ നല്ല, അടുത്ത സുഹൃത്തുക്കളാണ്. ഞങ്ങളുടെ സീരിയലിനെ പ്രമോട്ട് ചെയ്യാൻ വേണ്ടി മൗനരാഗം ആരാധകർക്കായി റീലുകളും ചിത്രങ്ങളും ഷെയർ ചെയ്യാറുണ്ട്,” ശ്വേത പറയുന്നു.

“എന്റെ ദൈവമേ! ഞാനെവിടെയെങ്കിലും പറഞ്ഞോ, ഞാനവനെ വിവാഹം കഴിക്കാൻ പോവുന്നു, അല്ലെങ്കിൽ ഞങ്ങൾ പ്രണയത്തിലാണെന്ന്. നിങ്ങളിൽ പലരും തെറ്റിദ്ധരിച്ചിരിക്കുകയാണ്. തമാശയാണെങ്കിൽ ഓകെ, പക്ഷേ മാര്യേജ് പോലുള്ള കാര്യമൊക്കെ വളരെ ഗൗരവത്തിൽ എടുക്കേണ്ടതും ഔദ്യോഗികമാക്കേണ്ടതുമായ കാര്യമാണ്. ദയവായി വ്യാജവാർത്തകൾ പ്രചരിപ്പിക്കരുത്,” ശ്വേത കൂട്ടിച്ചേർത്തു.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Mounaragam actress shri shwetha talks about kalyan khanna and their friendship

Best of Express