മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് ദർശന ദാസ്. ‘കറുത്തമുത്ത്’ എന്ന സീരിയലിലൂടെ ശ്രദ്ധ നേടിയ ദർശന പിന്നീട് ‘സുമംഗലീ ഭവ’, ‘മൗനരാഗം’ എന്നീ പരമ്പരകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. ജീവിതത്തിലെ പുതിയ വിശേഷവും വലിയൊരു സന്തോഷവും പങ്കുവയ്ക്കുകയാണ് താരം ഇപ്പോൾ.
ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയാണ് ദർശന ഇപ്പോൾ. കഴിഞ്ഞ ദിവസം തന്റെ ഏറ്റവും പുതിയ ചിത്രവും ദർശന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. “നിങ്ങളുടെ ഉള്ളിലെ ജീവന്റെ ചലനമറിയുന്നതിലും മികച്ച ഒരു വികാരമില്ല,” എന്നാണ് ദർശന കുറിക്കുന്നത്. ജീവിതത്തിലെ പുതിയൊരു ഘട്ടം ആസ്വദിക്കുകയാണ് താരം.
കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പിനെ കുറിച്ചും അടുത്തിടെ സമൂഹമാധ്യമങ്ങളിൽ ദർശന കുറിച്ചിരുന്നു. “നിന്നെ കാണാനായി കാത്തിരിക്കാൻ വയ്യ, വേഗം വരൂ,” എന്നായിരുന്നു ദർശനയുടെ വാക്കുകൾ.
2019 ഡിസംബർ അഞ്ചിന് ആയിരുന്നു സഹസംവിധായകനായ അനൂപും ദർശനയും തമ്മിലുള്ള വിവാഹം. ‘സുമംഗലി ഭവ’ എന്ന സീരിയലിലെ അസിസ്റ്റന്റ് ഡയറ്കടർ ആയിരുന്ന അനൂപ്.
Read more: സിനിമ- സീരിയൽ താരം ശരണ്യ ആനന്ദ് വിവാഹിതയായി