Latest News

‘പരം സുന്ദരി’ ഡാൻസുമായി മൗനരാഗത്തിലെ കല്യാണിയും കിരണും; വീഡിയോ

മൗനരാഗം താരങ്ങളായ ഐശ്വര്യ റംസായിയുടെയും നലീഫ് ജിയയുടെയും വീഡിയോ ശ്രദ്ധ നേടുന്നു

Mounaragam, Aishwarya Ramsai- Naleef Gea dance video, Kalyani Kiran Mounaragam, Aishwarya Ramsai photos, Naleef Gea photos, മൗനരാഗം, ഐശ്വര്യ റംസായി, നലീഫ് ജിയ, മൗനരാഗം കല്യാണി കിരൺ

‘മൗനരാഗം’ എന്ന പരമ്പരയിലൂടെ മലയാളികളുടെ ഇഷ്ടം കവർന്ന താരമാണ് ഐശ്വര്യ റംസായിയും നലീഫ് ജിയയും. കല്യാണി എന്ന സംസാരശേഷിയില്ലാത്ത പെൺകുട്ടിയായി ഐശ്വര്യ എത്തുമ്പോൾ കിരൺ എന്ന കഥാപാത്രത്തെയാണ് നലീഫ് ജിയ അവതരിപ്പിക്കുന്നത്.

ഇപ്പോഴിതാ, ‘മിമി’ എന്ന ചിത്രത്തിലെ ട്രെൻഡായ ‘പരം സുന്ദരി’ ഗാനത്തിനു അനുസരിച്ച് ചുവടുവെയ്ക്കുന്ന ഐശ്വര്യയുടെയും നലീഫിന്റെയും വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.

മലയാളികളല്ല എങ്കിലും ഇരുവരും മലയാളി സീരിയൽ പ്രേക്ഷകരുടെ ഇഷ്ടജോഡികളാണ്. തമിഴ് നാട് സ്വദേശിയാണ് നലീഫ് ജിയ. മോഡലിംഗിലൂടെയാണ് ഈ മുപ്പതുകാരൻ അഭിനയത്തിലേക്ക് എത്തുന്നത്.

തമിഴ് നാട്ടിലെ കാരൈകുടി സ്വദേശിനിയാണ് ഐശ്വര്യ. ഒരു ബാലതാരമായാണ് ഐശ്വര്യ തന്റെ അഭിനയജീവിതം ആരംഭിച്ചത്. ‘കുലദൈവം’ എന്ന സീരിയലിലൂടെയായിരുന്നു ഐശ്വര്യയുടെ തുടക്കം. കല്യാണവീട്, സുമംഗലി എന്നിങ്ങനെയുള്ള പരമ്പരകളിലൂടെയും ഐശ്വര്യ ശ്രദ്ധ നേടി.

Read more: മണവാട്ടിയെ പോലെ ഐശ്വര്യ, കല്യാണിയുടെ കല്യാണം കഴിഞ്ഞോയെന്ന് ആരാധകർ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Mounaragam actors aishwarya ramsai naleef gea kiran kalyani param sundari dance video

Next Story
ആയിരങ്ങളുടെ ഹൃദയം നിങ്ങൾ മോഷ്ടിച്ചതിൽ അത്ഭുതമില്ല; സജിന് സ്നേഹ ചുംബനം നൽകി ഷഫ്നsajin, shafna, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com