ടെലിവിഷൻ താരം വീണ നായരുടെ മകൻ അമ്പാടി മോഹൻലാലിന്റെ വലിയൊരു ആരാധകനാണ്. ബിഗ് ബോസ് മലയാളം സീസൺ രണ്ടിൽ മത്സരാർഥിയായി എത്തിയപ്പോൾ മകന്റെ ലാലേട്ടൻ പ്രേമത്തെ കുറിച്ച് പല തവണ വീണ നായർ വാചാലയായിട്ടുണ്ട്. ഇപ്പോഴിതാ, മോഹൻലാലിന്റെ വോയിസ് മെസേജ് കേട്ടപ്പോൾ മകനുണ്ടായ സന്തോഷം പങ്കുവയ്ക്കുകയാണ് വീണ. പ്രിയതാരത്തിന്റെ ശബ്ദം കേട്ടപ്പോൾ ഏറെ സന്തോഷവാനാണ് വീഡിയോയിൽ അമ്പാടി.

ബിഗ് ബോസ് സീസൺ രണ്ടിലെ ആക്റ്റീവായ മത്സരാർഥികളിൽ ഒരാളായിരുന്നു വീണ നായർ. ഓട്ടൻതുള്ളലും പാട്ടും നൃത്തവുമൊക്കെയായി ബിഗ് ബോസ് വീടിനെ ആക്റ്റീവ് ആക്കിയ മത്സരാർഥികളിൽ ഒരാൾ.

കുട്ടിക്കാലം മുതൽ നൃത്തം പരിശീലിക്കുന്ന വീണ സ്കൂൾ കാലത്ത് കേരള സ്കൂൾ കലോത്സവത്തിൽ കലാതിലകമായിരുന്നു. ഏഷ്യാനെറ്റിലെ ‘എന്റെ മകൾ’ എന്ന സീരിയലിലൂടെയാണ് വീണ അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. നിരവധി സീരിയലുകളിലൂടെ ജനപ്രീതി നേടിയ വീണ ജിബു ജേക്കബ് സംവിധാനം ചെയ്ത ‘വെള്ളിമൂങ്ങ’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്.

പിന്നീട് ‘ഒരു സെക്കന്റ് ക്ലാസ് യാത്ര’, ‘മറിയം മുക്ക്’, ‘ചന്ദ്രേട്ടൻ എവിടെയാ’, ‘ആടുപുലിയാട്ടം’, ‘വെൽക്കം റ്റു സെൻട്രൽ ജയിൽ’, ‘ജോണി ജോണി എസ് അപ്പ’, ‘ഫ്രഞ്ച് വിപ്ലവം’, ‘ഞാൻ പ്രകാശൻ’, ‘തട്ടുംപുറത്ത് അച്യുതൻ’, ‘നീയും ഞാനും’, ‘കോടതി സമക്ഷം ബാലൻ വക്കീൽ’, ‘ആദ്യരാത്രി’ തുടങ്ങി നിരവധി ചിത്രങ്ങളിലും വീണ അഭിനയിച്ചു.

ഗായകനും സംഗീതജ്ഞനും ഡാൻസറും റേഡിയോ ജോക്കിയുമായ സ്വാതി സുരേഷ് ഭൈമി (ആർജെ അമൻ) ആണ് വീണയുടെ ഭർത്താവ്. അമ്പാടി എന്നു വിളിപ്പേരുള്ള ധൻവിൻ ആണ് ഇവരുടെ മകൻ.

Read more: Bigg Boss Malayalam: ബിഗ് ബോസ് വാസത്തിനു ശേഷം വീണയെത്തി; സ്വീകരിച്ച് കണ്ണനും അമ്പാടിയും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook