scorecardresearch
Latest News

ദുബായിൽ ആണേലും മുണ്ട് മടക്കി കുത്തി നടക്കുന്നതിന്റെ സുഖം ഒന്നു വേറെയാ; ചിത്രങ്ങളുമായി മിഥുൻ രമേശ്‌

മുണ്ടിനോടുള്ള നൊസ്റ്റാൾജിയ പങ്കുവയ്ക്കുകയാണ് മിഥുൻ

Mithun Ramesh, Midhun ramesh, Midhun Ramesh family, Mithun Ramesh wife, Mithun Ramesh video, മിഥുൻ രമേശ്, Indian express malyalam, IE Malayalam

മലയാളത്തിലെ ഏറ്റവും ജനപ്രിയനായ അവതാരകരിൽ ഒരാളാണ് നടനും റേഡിയോ ജോക്കിയും സീരിയൽ താരവും ഡബ്ബിങ് ആർട്ടിസ്റ്റും കൂടിയായ മിഥുൻ രമേശ്. ഫ്ളവേഴ്സ് ടിവിയുടെ ‘കോമഡി ഉത്സവം’ എന്ന ടെലിവിഷൻ ഷോയുടെ അവതാരകനായി എത്തിയതോടെ മിനിസ്ക്രീനിലെ മിന്നുംതാരം കൂടിയാണ് മിഥുൻ.

Read more: Bigg Boss Malayalam Season 3: ബിഗ് ബോസിനായി മോഹൻലാൽ വാങ്ങുന്ന പ്രതിഫലം

മലയാളി പുരുഷന്മാർക്ക് മുണ്ടിനോടുള്ള നൊസ്റ്റാൾജിയ​ ഒന്നു വേറെ തന്നെയാണ്. ഇപ്പോഴിതാ, മുണ്ടുടുത്ത് മടക്കി കുത്തി നടക്കുമ്പോഴുള്ള ഫീലിനെ കുറിച്ച് സംസാരിക്കുകയാണ് മിഥുൻ. ദുബായുടെ പശ്ചാത്തലത്തിലുള്ള ഏതാനും ചിത്രങ്ങളാണ് മിഥുൻ പങ്കുവച്ചത്.

മുണ്ട്‌ മടക്കിക്കുത്തി നടക്കുന്നതിന്റെ സുഖം #nopunintended #mundu #malayaleeindubai

Posted by Mithun Ramesh on Friday, February 12, 2021

വ്ലോഗറും അവതാരകയുമൊക്കെയായി ലക്ഷ്മി മേനോനാണ് മിഥുന്റെ ഭാര്യ. പ്രണയവിവാഹമായിരുന്നു ഇരുവരുടെയും. തൻവി എന്നൊരു മകളും ഈ ദമ്പതിമാർക്ക് ഉണ്ട്. ടിക്‌ടോക് വീഡിയോകളുമൊക്കെയായി സമൂഹമാധ്യമങ്ങളിലും സജീവമാണ് മിഥുനും ലക്ഷ്മിയും മകളും.

 

View this post on Instagram

 

A post shared by Mithun (@rjmithun)

 

View this post on Instagram

 

A post shared by Mithun (@rjmithun)

പഠനകാലത്ത് തന്നെ ടെലിവിഷൻ ഷോകളുടെ ഭാഗമായ മിഥുന്റെ സിനിമാ അരങ്ങേറ്റം ഫാസിലിന്റെ ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ എന്ന ചിത്രത്തിലൂടെയായിരുന്നു. പിന്നീട് സൂര്യകാന്തി എന്ന സീരിയലിലൂടെയാണ് മിഥുൻ ശ്രദ്ധ നേടിയത്. കഥ, നമ്മൾ, ഗൗരിശങ്കരം, ഡയമണ്ട് നെക്ളേസ്, റൺ ബേബി റൺ, നീ കോ ഞാ ചാ, മധുരനാരങ്ങ, പത്തേമാരി, കുട്ടൻപിള്ളയുടെ ശിവരാത്രി, വെട്ടം, റൺവേ തുടങ്ങി നിരവധി ചിത്രങ്ങളിൽ മിഥുൻ വേഷമിട്ടിരുന്നു. അടുത്തിടെ മിഥുൻ നായകനായി എത്തിയ ചിത്രമായിരുന്നു ‘ജിമ്മി ഈ വീടിന്റെ ഐശ്വര്യം’.

Read more: ലോകം വളരെ ചെറുതാണ്, മിഥുൻ: ഓർമച്ചിത്രം പങ്കുവച്ച് അശ്വതി

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Mithun ramesh wearing mundu photos dubai