മലയാള സംഗീത ലോകത്തെ മികച്ച പ്രതിഭകളെ അംഗീകരിക്കുന്നതിനായി മിർച്ചി സംഘടിപ്പിച്ച ‘മിർച്ചി മ്യൂസിക് അവാർഡ് സൗത്തി’ൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ഗായിക സുജാത മോഹന്. എം ജയചന്ദ്രൻ, ജസ്റ്റിൻ വർഗീസ്, സൂരജ് സന്തോഷ്, കെഎസ് ചിത്ര, ബികെ ഹരിനാരായണൻ എന്നിവരാണ് മറ്റു അവാർഡ് ജേതാക്കൾ.
മിർച്ചി മ്യൂസിക്കിന്റെ 12-മത് എഡിഷൻ അവാർഡ് നൈറ്റ് 2022 മെയ് 1 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് ഏഷ്യാനെറ്റ് പ്ലസിൽ സംപ്രേഷണം ചെയ്യും. അനൂപ് കൃഷ്ണനും മിർച്ചി ആർജെ വർഷയും അവതാരകരായെത്തുന്ന പുരസ്കാര നിശയുടെ ഭാഗമായി വിവിധ പരിപാടികളും അരങ്ങേറും.
നടി പൂർണയുടെ ‘തും തും’ എന്ന വൈറൽ ട്രാക്കിലെ മികച്ച പ്രകടനം, പ്രശസ്ത ഹാസ്യ നടൻ ബിനു അടിമാലിയുടെ ഹാസ്യ വിരുന്ന്, ഗായകരായ ശ്വേത മോഹൻ, വിബിൻ സേവ്യർ, വിവേകാനന്ദൻ, അഞ്ജു ജോസഫ് എന്നിവരുടെ പ്രകടനം എന്നിവയും പ്രേക്ഷകർക്ക് കാണാം. സൂരജ് സന്തോഷ്, ജേക്സ് ബിജോയ്, ലേഖ നായർ, അഫ്സൽ യൂസഫ്, സുദീപ് കുമാർ, സംഗീത ശ്രീകാന്ത്, വിനായക് ശശികുമാർ തുടങ്ങിയവരും ‘മിർച്ചി മ്യൂസിക് അവാർഡ് സൗത്തി’ൽ പങ്കെടുക്കാൻ എത്തിയിരുന്നു.