മിടുക്കി റിയാലിറ്റി ഷോ താരം മിഥില വേണുഗോപാൽ വിവാഹിതയായി, ചിത്രങ്ങൾ

നടൻ സണ്ണി വെയ്നിന്റെ ഭാര്യ മിഥിലയുടെ വിവാഹ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. അവസാനം മില മോൾ മിസിസ് ആയെന്ന് തുടങ്ങുന്ന കുറിപ്പും രഞ്ജിനി പങ്കുവച്ചിട്ടുണ്ട്

mithila venugopal, ie malayalam

മിടുക്കി റിയാലിറ്റി ഷോയിലൂടെ മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ മിഥില വേണുഗോപാൽ വിവാഹിതയായി. ശ്രീവിൻ ആണ് വരൻ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു വിവാഹം നടന്നത്. വിവാഹ ചിത്രം മിഥില ഇൻസ്റ്റഗ്രാമിൽ പങ്കു വച്ചിട്ടുണ്ട്.

നടൻ സണ്ണി വെയ്നിന്റെ ഭാര്യ മിഥിലയുടെ വിവാഹ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. അവസാനം മില മോൾ മിസിസ് ആയെന്ന് തുടങ്ങുന്ന കുറിപ്പും രഞ്ജിനി പങ്കുവച്ചിട്ടുണ്ട്. ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നുവെന്നും ഇപ്പോഴത്തെ അുഭവം പറഞ്ഞറിയിക്കാനാവാത്തതാണ്. വിവാഹ ജീവിതം ബുദ്ധിമുട്ടുളളതല്ലെന്ന് കാട്ടിത്തരുന്ന വിവാഹിതരായ ദമ്പതിമാരിൽ ഒരാളായിരിക്കും നിങ്ങളെന്ന് എനിക്ക് ഉറപ്പുണ്ട്. അത് അളവില്ലാത്ത സ്നേഹവും സന്തോഷവും നിറഞ്ഞതാണ്. നിങ്ങളുടെ സ്നേഹം ഇന്നു വിജയിച്ചുവെന്ന് രഞ്ജിനി കുറിച്ചിട്ടുണ്ട്.

Read More: ‘പാടാത്ത പൈങ്കിളി’യിലെ കൺമണി ആളാകെ മാറി; ഈ മാറ്റം പ്രതീക്ഷിച്ചില്ലെന്ന് ആരാധകർ

അവതാരകയും ഡാൻസറും കൂടിയാണ് മിഥില എന്ന മില. മിഥിലയുടെ സേവ് ദി ഡേറ്റ് ചിത്രങ്ങൾ നേരത്തെ വൈറലായിരുന്നു.

മഴവിൽ മനോരമയിലെ ജനപ്രിയ റിയാലിറ്റി ഷോകളിൽ ഒന്നായിരുന്നു മിടുക്കി.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Midukki reality show star mithila venugopal got married495329

Next Story
എന്റെന്നു കുറെ ബ്ലഡ് എടുത്തല്ലോ അതൊക്കെ തിരിച്ചു എപ്പൊ തരും?; മകളുടെ കോവിഡ്‌ അനുഭവം വിവരിച്ച് സാജന്‍ സൂര്യCOVID-19 in children, children and COVID-19, what parents need to know about COVID-19 in children, FAQs about children and COVID-19, indian express news
The moderation of comments is automated and not cleared manually by malayalam.indianexpress.com