ഒരിടവേളയ്ക്കുശേഷം സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന ‘മിസിസ് ഹിറ്റ്ലർ’ പരമ്പരയിലൂടെ വീണ്ടും ആരാധക ഹൃദയം കവർന്നിരിക്കുകയാണ് മേഘ്ന വിൻസെന്റ്. അടുത്തിടെ താരത്തിന്റെ വിവാഹ മോചനം വാർത്തയായിരുന്നു. മേഘ്ന വീണ്ടും വിവാഹിതയാകുമോ എന്നുള്ള നിരവധി പേർ ചോദിക്കുന്നുണ്ട്. ഉടനൊന്നും വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നാണ് ഇന്ത്യഗ്ലിറ്റ്സ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ മേഘ്ന പറഞ്ഞിരിക്കുന്നത്.
ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്തത് എന്താണെന്ന് ചോദിച്ചപ്പോൾ സമാധാനം എന്നായിരുന്നു മേഘ്ന പറഞ്ഞത്. ഇപ്പോള്‍ തനിക്കതുണ്ടെന്നും മേഘ്ന പറഞ്ഞു. ലവ് മ്യാരേജ് ആണോ അറേഞ്ച്ഡ് മ്യാരേജ് ആണോ നല്ലതെന്ന ചോദ്യത്തിന് രണ്ടാണെങ്കിലും സമാധാനമായി ജീവിച്ചാല്‍ മതിയെന്നായിരുന്നു മേഘ്നയുടെ മറുപടി. റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് എന്താണെന്ന് ചോദിച്ചപ്പോൾ സിംഗിളാണെന്നും മിംഗിളാവാന്‍ തയ്യാറല്ലെന്നുമാണ് മേഘ്ന പറഞ്ഞത്.
മേഘ്ന ജീവിതത്തിൽ മറക്കാൻ ആഗ്രഹിക്കുന്ന കാര്യം എന്തെന്ന് ചോദിച്ചപ്പോൾ, ”ഒന്നും മറക്കരുത്, നമ്മളെ നമ്മളാക്കിയ കുറേ കാര്യങ്ങളാണ് നമ്മുടെ ജീവിതത്തിലുള്ളത്. അതൊക്കെ മറന്നാൽ നമ്മൾ നമ്മളല്ലാതായിപ്പോകും. ജീവിതത്തിൽ സംഭവിച്ച ചില കാര്യങ്ങളിൽനിന്നും നമുക്ക് പാഠം ലഭിക്കാം, ഓർമ്മകൾ ലഭിക്കാം, ചിലത് നമ്മുടെ തെറ്റുകളാവാം. അതൊന്നും മറക്കേണ്ടതില്ല. അതിൽനിന്നും നല്ലത് ഉൾക്കൊണ്ട് മുന്നോട്ടു പോവുക,” മേഘ്ന പറഞ്ഞു.
സിനിമയിലും സീരിയലിനും അഭിനയിക്കാൻ തനിക്ക് ഇഷ്ടമാണെന്നും തന്റെ ഫസ്റ്റ് ലവ് ഡാൻസാണെന്നും മേഘ്ന പറഞ്ഞു. അഭിനയിക്കാനും പാട്ടു പാടാനും തനിക്ക് ഇഷ്ടമാണെന്നും മേഘ്ന പറഞ്ഞു.
Read More: മണവാട്ടിയാകാൻ ഒരുങ്ങുന്ന ആലീസിന് സർപ്രൈസുമായി പ്രിയപ്പെട്ടവർ